ചൈന വിഷയത്തിൽ മോദിയുമായി സംസാരിച്ചിട്ടില്ല; ട്രംപിന്റെ വാദം തളളി ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ സംസാരിച്ചുവെന്നും ചൈനയും ഇന്ത്യയും തമ്മിലുളള സംഘർഷത്തിൽ മോദി നല്ല മാനസികാവസ്ഥയിലല്ലെന്നും വൈറ്റ്ഹൗസിൽ വച്ച് വ്യാഴാഴ്ചയാണ് മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞത്

ന്യൂഡൽഹി: ഇന്ത്യ-ചൈന തർക്ക വിഷയത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ തളളി വിദേശകാര്യ മന്ത്രാലയം. ഇരുനേതാക്കളും തമ്മിൽ അടുത്തിടെയൊന്നും സംസാരിച്ചിട്ടില്ലെന്ന് അടുത്ത വൃത്തങ്ങൾ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് വെളിപ്പെടുത്തി.

പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ട്രംപും തമ്മിൽ അടുത്ത കാലത്ത് സംസാരിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രിൽ നാലിന് മലേറിയ പ്രതിരോധമരുന്നായ ഹൈഡ്രോക്സിക്ലോറോക്വിനുമായി ബന്ധപ്പെട്ടാണ് ഏറ്റവുമൊടുവിൽ ഇരുവരും സംസാരിച്ചതെന്ന് വൃത്തങ്ങൾ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ സംസാരിച്ചുവെന്നും ചൈനയും ഇന്ത്യയും തമ്മിലുളള സംഘർഷത്തിൽ മോദി നല്ല മാനസികാവസ്ഥയിലല്ലെന്നും വൈറ്റ്ഹൗസിൽ വച്ച് വ്യാഴാഴ്ചയാണ് മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞത്. “അവർക്കിടയിൽ ഒരു വലിയ സംഘർഷം നടക്കുന്നുണ്ട്. ഇന്ത്യയും ചൈനയും. 1.4 ബില്യൺ ജനങ്ങളുള്ള രണ്ട് രാജ്യങ്ങൾ. വളരെ ശക്തരായ സൈനികരുള്ള രണ്ട് രാജ്യങ്ങൾ. ഇന്ത്യ സന്തുഷ്ടരല്ല, ഒരുപക്ഷേ ചൈനയും സന്തുഷ്ടരാകില്ല,” ട്രംപ് പറഞ്ഞു.

Read Also: മോദി അത്ര ‘നല്ല മൂഡിലല്ല’; ഇന്ത്യ-ചൈന തർക്കത്തിൽ ഡോണൾഡ് ട്രംപ്

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നപരിഹാര ചർച്ചയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നും ഇക്കാര്യം ഇന്ത്യയെയും ചൈനയെയും അറിയിച്ചതായും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. അതേസമയം, പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ ചൈനയുമായി ആശയവിനിമയം നടത്തുകയാണെന്നാണ് ഇതിനു മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞത്.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി ഭിന്നതയിൽ മധ്യസ്ഥാനാകാമെന്ന് ട്രംപ് ഇതിനു മുൻപും വാഗ്‌ദാനം ചെയ്തിരുന്നു. എന്നാൽ ഇത് പരോക്ഷമായി തള്ളിക്കളഞ്ഞ ഇന്ത്യ, അതിർത്തി തർക്കം സമാധാനപരമായിത്തന്നെ പരിഹരിക്കുമെന്ന് വ്യക്തമാക്കി.

Read in English: India-China border issue: ‘No recent contact between PM Modi, President Trump’

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India china border issue no recent contact between pm modi

Next Story
ഈ കുഞ്ഞുകൈകളിൽ നിളപോലെ ചായങ്ങൾnila
The moderation of comments is automated and not cleared manually by malayalam.indianexpress.com