ഇന്ത്യ-ചൈന ചർച്ച ഗുണകരമായിരുന്നു, ഇനിയും തുടരും: രാജ്‌നാഥ് സിങ്ങ്

രാഹുൽ ഗാന്ധിയും മറ്റു നേതാക്കളും ഈ വിഷയത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്നും എന്നാൽ പാർലമെന്റിലാണ് താൻ കാര്യങ്ങൾ വ്യക്തമാക്കേണ്ടതെന്നും രാജ്‌നാഥ് സിങ്ങ് പറഞ്ഞു

rajnath singh, ie malayalam

ന്യൂഡൽഹി: ചൈനയുമായുള്ള ഇന്ത്യയുടെ സൈനിക, നയതന്ത്ര തല ചർച്ചകൾ ഗുണകരമായിരുന്നെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ്. ഇന്ത്യ-ചൈന അതിർത്തിയിലെ പ്രശ്നങ്ങളിൽ ശ്രദ്ദപുലർത്തുന്നുണ്ടെന്നും നരേന്ദ്രമോദി സർക്കാർ ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കുമെന്ന് ഉറപ്പുതരുന്നുവെന്നും മഹാരാഷ്ട്രയിലെ ബിജെപി ജൻ സംവാദ് റാലിയെ വീഡിയോ ലിങ്ക് വഴി അഭിസംബോധന ചെയ്യവേ രാജ്‌നാഥ് സിങ്ങ് പറഞ്ഞു.

“ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം വളരെക്കാലമായി തുടരുകയാണ്. എത്രയും വേഗം അത് പരിഹരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ചൈനയുമായുള്ള ചർച്ച സൈനിക, നയതന്ത്ര തലങ്ങളിലാണ്. ജൂൺ ആറിന് നടന്ന ചർ വളരെ ഗുണകരമായിരുന്നു. നിിലവിലെ സംഘർഷം പരിഹരിക്കുന്നതിനായി ചർച്ച തുടരാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്,” സിങ്ങ് പറഞ്ഞു.

Read More: ലഡാക്ക് അതിർത്തിയിലെ പ്രശ്നങ്ങൾ: ഇന്ത്യ- ചൈന ഉഭയകക്ഷി ചർച്ച നടത്തും

രാജ്യത്തിന്റെ നേതൃത്വം ശക്തമായ കൈകളിലാണെന്നും ഇന്ത്യയുടെ അഭിമാനത്തിലും ആത്മാഭിമാനത്തിലും ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ലെന്നും ജനങ്ങൾക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും പ്രതിരോധ മന്ത്രി അഭിപ്രായപ്പെട്ടു.

rahul gandhi, ie malayalam

ഇന്ത്യ-ചൈന അതിർത്തിയിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മറ്റു ചില പ്രതിപക്ഷ നേതാക്കളും സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ടെന്നും എന്നാൽ പ്രതിരോധമന്ത്രിയെന്ന നിലയിൽ ഇക്കാര്യത്തിൽ പാർലമെന്റിലാണ് താൻ കാര്യങ്ങൾ വ്യക്തമാക്കേണ്ടതെന്നും രാജ്‌നാഥ് പറഞ്ഞു.

“രാജ്യത്തെ പ്രതിരോധമന്ത്രിയെന്ന നിലയിൽ, എനിക്ക് പറയാനുള്ളതെല്ലാം പാർലമെന്റിനകത്താണ് പറയുകയെന്ന് ഞാൻ വ്യക്തമാക്കുന്നു. ഞാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കില്ല,” മന്ത്രി പറഞ്ഞു.

Read More: ഇന്ത്യയിൽ യുഎസിലേക്കാൾ കൂടുതൽ കോവിഡ് ബാധിതരുണ്ടാവും, കൂടുതൽ ടെസ്റ്റ് നടത്തിയാൽ: ഡോണൾഡ് ട്രംപ്

ലഡാക്ക് അതിർത്തിയിലെ പ്രശ്നങ്ങൾ സംബന്ധിച്ചാണ് ഇന്ത്യ- ചൈന ഉഭയകക്ഷി ചർച്ച. കിഴക്കൻ ലഡാക്കിലെ അതിർത്തിയുമായി ബന്ധപ്പെട്ട് തർക്കം ഒരുമാസത്തോളം പിന്നിട്ടതോടെയാണ് ഇരു കക്ഷികളും ചർച്ച ആരംഭിച്ചത്. ഈ മാസം ആറിന് ഇരു രാജ്യങ്ങളിലെയുെം ലെഫ്റ്റനന്റ് ജനറൽ തലത്തിലുള്ള ഉദ്യോഗസ്ഥർ തമ്മിലായിരുന്നു ചർച്ച.

കിഴക്കൻ ഏഷ്യയുടെ ചുമതലയുള്ള ഇന്ത്യൻ വിദേശകാര്യ ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്തവയും ചൈനീസ് വിദേശകാര്യ മന്ത്രാലയം ഡയറക്ടർ ജനറൽ വു ജിയാൻ‌ഹാവോയും വെള്ളിയാഴ്ച വീഡിയോ കോൺഫറൻസിംഗിലൂടെ ഈ വിഷയം സംസാരിക്കുകയും ചെയ്തിരുന്നു.

Read More: Talks with China positive, will continue: Rajnath Singh

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India china bilateral issues talks was positive will continue rajnath singh

Next Story
കോവിഡ് പ്രതിരോധത്തിൽ മോദി സർക്കാർ സമ്പൂർണ പരാജയം: അരുന്ധതി റോയ്Arundhati Roy,Coronavirus,Covid 19,India,Narendra Modi,അരുന്ധതി റോയ്,ഇന്ത്യ,കൊറോണവൈറസ്,കൊവിഡ് 19,കൊവിഡ് ഇന്ത്യ,നരേന്ദ്ര മോദി, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com