‘ഇന്ത്യയും ചൈനയും സാമ്പത്തിക വമ്പന്മാർ’; ഇനിയും ആനുകൂല്യം പറ്റാൻ അനുവദിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്

ഇന്ത്യയും ചൈനയും നേരത്തെ തന്നെ വളർച്ചയിലെത്തിയെന്നും ഡൊണാൾഡ് ട്രംപ്

Donald Trump, us president

ന്യൂഡൽഹി: വികസ്വര രാജ്യങ്ങളെന്ന പേരിൽ ലോക വ്യാപാര സംഘടനയുടെ ആനുകൂല്യങ്ങൾ പറ്റാൻ ഇനിയും ഇന്ത്യയെയും ചൈനയെയും അനുവദിക്കരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് വികസ്വര രാഷ്ട്ര പദവി നൽകുന്നതെന്ന് വേൾഡ് ട്രേഡ് ഓർഗനൈസേഷനോട് അദ്ദേഹം ചോദിച്ചു. ഇന്ത്യയും ചൈനയും നേരത്തെ തന്നെ വളർച്ചയിലെത്തിയെന്നും ട്രംപ് പറഞ്ഞു.

“ഏഷ്യയിലെ തന്നെ സാമ്പത്തിക വമ്പന്മാരാണ് ഇന്ത്യയും ചൈനയും. ഇനി അവർ വികസ്വര രാജ്യങ്ങളല്ല. അതുകൊണ്ട് തന്നെ ലോക വ്യാപാര സംഘടനയുടെ ആനുകൂല്യങ്ങൾ പറ്റാനും അവർക്ക് സാധിക്കില്ല. വർഷങ്ങളായി അവർ ഈ ആനുകൂല്യം പറ്റുന്നു. ഇനിയും ഇത് അനുവദിച്ചു നൽകില്ല,” പെനിസുൽവാനിയയിൽ സംസാരിക്കവേ ട്രംപ് പറഞ്ഞു.

അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ ഇന്ത്യ അത്യധികം ഉയർന്ന നികുതിയാണ് ചുമത്തുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇന്ത്യയെ താരിഫ് കിങ് എന്നാണ് അമേരിക്കൻ പ്രസിഡന്റ് വിമർശിച്ചത്. യുഎസ് ട്രേഡ് റെപ്രസന്ററ്റീവ്‌സിനോട് ഏതെങ്കിലും വികസിത സാമ്പത്തിക ശക്തി അമേരിക്കയുടെ സമ്പത്തിൽ നിന്നും അനർഹമായ നിലയിൽ ലാഭം നേടുന്നുണ്ടോയെന്ന് പരിശോധിക്കാനും ട്രംപ് നിർദ്ദേശം നൽകി. വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ ഭാഗത്ത് നിന്ന് മാന്യമായ പരിഗണന അമേരിക്കയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐക്യ രാഷ്ട്ര സഭയുടെ വ്യാപാര വിഭാഗമാണ് ലോക വ്യാപാര സംഘടന. ആഗോള വ്യാപര ചട്ടപ്രകാരം വികസ്വര രാജ്യങ്ങൾക്ക് പല ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഇതിനെതിരെയാണ് ട്രംപ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

Read Here: Independence Day Speech: സ്വാതന്ത്ര്യദിന പ്രസംഗം: അറിയേണ്ടതെല്ലാം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India china advantage developing nations tag wto trump tariffs

Next Story
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കശ്മീരിന് നേട്ടമുണ്ടാക്കുമെന്ന് രാഷ്ട്രപതി
The moderation of comments is automated and not cleared manually by malayalam.indianexpress.com