ന്യൂഡൽഹി: ഇന്ത്യയിലെ ചെെനീസ് ആപ് നിരോധനത്തിനെതിരെ ചെെന. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഇന്ത്യ മര്യാദ പാലിക്കണമെന്ന് ഇന്ത്യയിലെ ചെെനീസ് എംബസി വക്‌താവ് പറഞ്ഞു. “ഇന്ത്യ പക്ഷപാതപരമായ സമീപനം മാറ്റണം. ഇന്ത്യ-ചെെന ഉഭയകക്ഷി ബന്ധത്തിനു മങ്ങലേൽപ്പിച്ച നടപടിയാണിത്. പക്ഷപാതപരമായ സമീപനം മാറ്റാൻ ഇന്ത്യ തയ്യാറാകണം. ഇന്ത്യയും ചെെനയും തമ്മിലുള്ള സാമ്പത്തിക-വ്യവസായ സഹകരണം തുടരണം. ഈ ആപ്പുകളെ ആശ്രയിച്ച് ജീവിക്കുന്ന ഇന്ത്യയിലെ ജീവനക്കാരെ മാത്രമല്ല ഇത് ബാധിക്കുക. ഇന്ത്യയിലെ നിരവധി പേരുടെ താൽപര്യങ്ങളെയും ഇത് ബാധിക്കും,” ഇന്ത്യയിലെ ചെെനീസ് എംബസി വക്‌താവ് പറഞ്ഞു.

“നിരോധിച്ച ആപ്പുകൾക്ക് ഇന്ത്യയിൽ വലിയ രീതിയിൽ സ്വീകാര്യതയുണ്ട്. ഇന്ത്യയിലെ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായാണ് ഈ ആപ്പുകളെല്ലാം പ്രവർത്തിപ്പിക്കുന്നത്. ആപ് നിരോധനം നിരവധി പേരുടെ ഉപജീവനത്തെയും ബാധിക്കും. ലോകവ്യാപാര സംഘടനകളുടെ ചട്ടലംഘനമാണ് ഇന്ത്യയിലെ ആപ് നിരോധനം. ” എംബസി വക്‌താവ് പറഞ്ഞു

India bans TikTok and 59 other apps: നിരോധിച്ച ചൈനീസ്‌ ആപ്പുകള്‍ ഇവയൊക്കെ; പൂര്‍ണ്ണ പട്ടിക

അതേസമയം, ഇന്ത്യയിലെ ആപ് നിരോധനത്തിനു പിന്നാലെ രാജ്യത്ത് മിക്ക ഉപയോക്താക്കള്‍ക്കും ടിക്‌ടോക് ലഭിക്കാതെയായി. ഇന്ത്യയിൽ വലിയ സ്വീകാര്യതയുള്ള ആപ്പാണ് ടിക്‌ടോക്. ഈ ആപ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇന്ത്യാ ഗവൺമെന്റിന്റെ നിരോധനം പാലിക്കുന്നു. എല്ലാ ഉപയോക്താക്കളുടെ വിവരങ്ങളും സുരക്ഷയുമാണ് തങ്ങള്‍ക്ക് മുഖ്യമെന്നുമുള്ള ടിക്‌ടോക് ആപ്പിന്റെ സന്ദേശമാണ് കാണാൻ സാധിക്കുക.

ചൈനയുമായുള്ള അതിർത്തി തർക്കത്തിന് പിന്നാലെ 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷൻസാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ടിക്ടോക്ക്, യുസി ബ്രൗസർ ഹലോ, എക്സെൻഡർ, യൂക്യാം ഉൾപ്പടെയുള്ള ആപ്ലിക്കേഷൻസിനാണ് ഇന്ത്യയിൽ വിലക്കുവീണത്. ചൈനീസ് ആപ്ലിക്കേഷൻസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു.

Read Also: ഇന്ത്യയുടെ കോവാക്‌സിന്‍ വിപണിയിലെത്താന്‍ ഇനിയെത്ര പരീക്ഷണങ്ങള്‍ കടക്കണം?

“ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യത പരിരക്ഷിക്കുന്നതിലും ആശങ്കയുണ്ട്. ഇത്തരം ആശങ്കകൾ നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അടുത്തിടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളുള്ള സെർവറുകളിലേക്ക് ഉപയോക്താക്കളുടെ ഡാറ്റ അനധികൃതമായി മോഷ്ടിക്കുന്നതിനും രഹസ്യമായി കൈമാറുന്നതിനുമായി ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ചില മൊബൈൽ ആപ്ലിക്കേഷനുകൾ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ ഉൾപ്പെടെ നിരവധി ഉറവിടങ്ങളിൽ നിന്ന് വിവര സാങ്കേതിക മന്ത്രാലയത്തിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.” ഇക്കാരണത്താലാണ് ആപ്ലിക്കേഷനുകൾ നിരോധിക്കുന്നതെന്ന് കേന്ദ്രം വിശദീകരിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook