scorecardresearch
Latest News

‘യുഎന്നില്‍ പാക്കിസ്ഥാന്‍ നല്‍കിയ കത്തിന് കടലാസിന്റെ വില പോലുമില്ല’; പ്രതികരണവുമായി ഇന്ത്യ

പാക്കിസ്ഥാന്റേത് നിരുത്തരവാദിത്തപരമായ പ്രതികരണങ്ങളെന്ന് ഇന്ത്യ

‘യുഎന്നില്‍ പാക്കിസ്ഥാന്‍ നല്‍കിയ കത്തിന് കടലാസിന്റെ വില പോലുമില്ല’; പ്രതികരണവുമായി ഇന്ത്യ

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റേത് നിരുത്തരവാദിത്തപരമായ പ്രതികരണങ്ങളെന്ന് ഇന്ത്യ. പാക് നേതാക്കളുടെ പ്രസ്താവനകള്‍ പ്രതിഷേധമുണ്ടെന്നും ഇന്ത്യ അറിയിച്ചു. പാക്കിസ്ഥാന്‍ നല്ല അയല്‍ക്കാരെ പോലെ പ്രതികരിക്കണമെന്നും ഇന്ത്യ പറഞ്ഞു.

വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അടക്കമുള്ള നേതാക്കളുടെ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു രവീഷ് കുമാര്‍. ആശങ്കാജനകമായ സാഹചര്യമുണ്ടാക്കുകയാണ് പാക്കിസ്ഥാന്‍ സൃഷ്ടിക്കുന്നതെന്നും രവീഷ് കുമാര്‍ പറഞ്ഞു.

”വര്‍ഷങ്ങളായി അതിര്‍ത്തി കടന്നുള്ള തീവ്രവാദ ആക്രമണങ്ങള്‍ പാക്കിസ്ഥാന്‍ തങ്ങളുടെ സ്റ്റേറ്റ് പോളിസായി ഉപയോഗിക്കുകയാണ്. നുഴഞ്ഞുകയറാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഞങ്ങള്‍ക്ക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ നടപടിയെടുക്കം” രവീഷ് കുമാര്‍ പറഞ്ഞു.

Read More: പാക്കിസ്ഥാൻ മിസൈൽ പരീക്ഷണം നടത്തി

”ജമ്മു കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ തെറ്റായ സന്ദേശം നല്‍കാനാണ് ശ്രമിക്കുന്നത്. പാക്കിസ്ഥാന്‍ യുഎന്നില്‍ നല്‍കിയ കത്തിനെ കുറിച്ച് പ്രതികരിക്കാനില്ല. അതിന് എഴുതിയ പേപ്പറിന്റെ വില പോലുമില്ല” കുമാര്‍ പറഞ്ഞു.

അതേസമയം, കറാച്ചിയിൽ പാകിസ്ഥാന്‍റെ ആണവായുധ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം. ‘ഗസ്‍‍നാവി’ എന്ന, ആണവായുധം വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് പാകിസ്ഥാൻ ഗുജറാത്ത് തീരത്തിന് സമാന്തരമായി കറാച്ചിയിൽ നിന്ന് പരീക്ഷിച്ചത്.

290 കിലോമീറ്റർ വരെ ദൂരത്തിൽ ഒന്നിലധികം തരം യുദ്ധവിമാനങ്ങൾ വഹിക്കാൻ ഈ മിസൈലിന് കഴിവുണ്ടെന്ന് മേജർ ജനറൽ ഗഫൂർ ട്വിറ്ററിലൂടെ പറഞ്ഞു. വിക്ഷേപണത്തിന്റെ വീഡിയോയും ട്വിറ്ററിൽ പങ്കുവച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India chastises pak for irresponsible remarks on kashmir

Best of Express