Republic Day 2021 LIVE Updates: സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും തെളിയിച്ച് റിപ്പബ്ലിക് ദിന പരേഡ്

Republic Day 2021 LIVE Updates: റിപ്പബ്ലിക് ദിനപരേഡിൽ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും പങ്കെടുക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്‍റെ 50-ാം വാര്‍ഷികത്തിലാണ് അവരുടെ സൈന്യത്തിന്‍റെ സാന്നിധ്യം നമ്മുടെ പരേഡിലുണ്ടാകുക

Republic Day India, റിപ്പബ്ലിക് ദിനം, Republic Day Parade Live,റിപ്പബ്ലിക് ദിന പരേഡ് ലൈവ്,റിപ്പബ്ലിക് ദിനം,Republic day live malayalam,republic day malayalam, iemalayalam, ഐഇ മലയാളം

Republic Day 2021 LIVE Updates: ന്യൂഡൽഹി: കോവിഡ് മഹാമാരിക്കിടയിൽ രാജ്യം ഇന്ന് 72 -ാം റിപ്പബ്ലിക് ദിനം ആഘോഷം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കുറി രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡ് നിയന്ത്രണങ്ങളോടെയാണ് നടക്കുന്നത്. പരേഡിൽ പങ്കെടുക്കുന്ന സൈനികരുടെ എണ്ണവും കുറച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ചെങ്കോട്ടവരെ മാര്‍ച്ച് ചെയ്തിരുന്ന പരേഡ് ഇക്കുറി നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിച്ചു.

രാജ്യത്തിന്റെ സൈനിക കരുത്തും സാംസ്കാരിക വൈവിധ്യവും എടുത്ത് കാണിക്കുന്നതായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡ്. ലെഫ്‍നന്റ് ജനറൽ വിജയ് കുമാർ മിസ്രയാണ് ഇത്തവ റിപ്പബ്ലിക്ക് ദിന പരേഡിനെ നയിച്ചത്. സ്വാമിയേ ശരമണയപ്പ യുദ്ധ വിളിയായി അംഗീകരിച്ച ബ്രഹ്മോസ്, ടി 90 ഭീഷ്മ ടാങ്ക്. ഷിൽക്ക വെപ്പൺ സിസ്റ്റം, പിനാക മൾട്ടി ലോഞ്ചർ റോക്കറ്റ് സിസ്റ്റ് എന്നിങ്ങനെ കരസേനയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു റിപ്പബ്ലിക്ക് ദിന പരേഡ്.

കഴിഞ്ഞവര്‍ഷം ഒന്നരലക്ഷത്തോളം സന്ദര്‍ശകരാണ് പരേഡ് കാണാനെത്തിയതെങ്കില്‍ ഇത്തവണ അത് 25,000 ആയി ചുരുക്കി. മാര്‍ച്ച് ചെയ്യുന്ന കണ്ടിജെന്റുകളുടെ എണ്ണം സാമൂഹിക അകലം കണക്കിലെടുത്ത് 144ല്‍ നിന്ന് 96 ആയും കുറച്ചിട്ടുണ്ട്.

കേന്ദ്രഭരണപ്രദേശമായ ലഡാക്ക് ആദ്യമായി പങ്കെടുത്തതാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രത്യേകതകളിലൊന്ന്. ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന അയ്യപ്പ സ്തുതി മുഴക്കി 861 ബ്രഹ്മോസ് റജിമെന്റ് കമാന്റാണ് മാര്‍ച്ച് ചെയ്തത്.

Republic Day: രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം കേരളത്തിന്റെ ഫ്ലോട്ട് റിപബ്ലിക് ദിന പരേഡിൽ

റിപ്പബ്ലിക് ദിനപരേഡിൽ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും പങ്കെടുത്തു എന്നതാണ് മറ്റൊരു പ്രത്യേകത. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്‍റെ 50-ാം വാര്‍ഷികത്തിലാണ് അവരുടെ സൈന്യത്തിന്‍റെ സാന്നിധ്യം നമ്മുടെ പരേഡിലുണ്ടാകുക.

Live Blog

Republic Day 2021 LIVE Updates: India celebrates 72nd R-Day amid Covid-19 protocols; 32 tableaux to go down Rajpath on Jan 26; protesting farmers to hold tractor march; Follow latest updates














11:02 (IST)26 Jan 2021





















പരേഡിന്റെ സാംസ്കാരിക ഭാഗം ആരംഭിച്ചു

പരേഡിന്റെ സാംസ്കാരിക ഭാഗം ആരംഭിച്ചു. പരേഡിൽ ആദ്യമായി ലഡാക്കിലെ കേന്ദ്രഭരണ പ്രദേശം. സൈനിക പരേഡിൽ മൈത്രേയ ബുദ്ധൻ. 

11:00 (IST)26 Jan 2021





















കൂടുതൽ ആഘോഷ ചിത്രങ്ങൾ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ പുരോഗമിക്കുകയാണ്

10:42 (IST)26 Jan 2021





















പരേഡ് ചിത്രങ്ങൾ

റിപ്പബ്ലിക് ദിന പരേഡ് പുരോഗമിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ ചെങ്കോട്ടവരെ മാര്‍ച്ച് ചെയ്തിരുന്ന പരേഡ് ഇക്കുറി നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കും.

10:28 (IST)26 Jan 2021





















പരേഡ് തുടങ്ങി

രാജ്പഥിൽ റിപ്പബ്ലിക് ദിന പരേഡ് തുടങ്ങി. കഴിഞ്ഞവര്‍ഷം ഒന്നരലക്ഷത്തോളം സന്ദര്‍ശകരാണ് പരേഡ് കാണാനെത്തിയതെങ്കില്‍ ഇത്തവണ അത് 25,000 ആയി ചുരുക്കി. മാര്‍ച്ച് ചെയ്യുന്ന കണ്ടിജെന്റുകളുടെ എണ്ണം സാമൂഹിക അകലം കണക്കിലെടുത്ത് 144ല്‍ നിന്ന് 96 ആയും കുറച്ചിട്ടുണ്ട്. 

10:25 (IST)26 Jan 2021





















ത്രിവർണ പതാക ഉയർത്തി

രാജ്പഥിൽ ത്രിവർണ പതാക ഉയർത്തി. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം 

09:52 (IST)26 Jan 2021





















വീരമൃത്യുവരിച്ച സൈനികർക്ക് ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി മോദി ആദരാഞ്ജലി അർപ്പിക്കുന്നു

വീരമൃത്യു വരിച്ച സൈനികർക്ക് ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു 

09:50 (IST)26 Jan 2021





















പ്രധാനമന്ത്രി മോദി രാജ്പഥിലെത്തി

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്പഥിലെത്തി. പരേഡ് ഉടൻ ആരംഭിക്കും

09:38 (IST)26 Jan 2021





















ഇന്ത്യക്ക് ആശംസകളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

കൊറോണ വൈറസ് പാൻഡെമിക്കിൽ നിന്ന് മനുഷ്യരാശിയെ മോചിപ്പിക്കാൻ യുകെയും ഇന്ത്യയും വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്റെ റിപ്പബ്ലിക് ദിന സന്ദേശത്തിൽ വാക്സിൻ സഹകരണത്തെക്കുറിച്ചുള്ള പ്രത്യേക പരാമർശത്തിൽ പറഞ്ഞു. ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വാർഷിക പരേഡിൽ മുഖ്യാതിഥിയായി ജോൺസൺ ന്യൂഡൽഹിയിൽ പങ്കെടുക്കേണ്ടിയിരുന്നുവെങ്കിലും കൊറോണ വൈറസിന്റെ പുതിയതും മാരകവുമായ വകഭേദത്തിന്റെ ആവിർഭാവത്തിലൂടെ പുറത്തുവന്ന ആഭ്യന്തര പ്രതിസന്ധിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സന്ദർശനം പിൻവലിക്കേണ്ടി വന്നു. 

09:17 (IST)26 Jan 2021





















സുരക്ഷാ നടപടിയുടെ ഭാഗമായി കശ്മീരിലുടനീളം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

റിപ്പബ്ലിക് ദിനാഘോഷം കണക്കിലെടുത്ത് ജമ്മു കശ്മീരിൽ സുരക്ഷാ നടപടിയുടെ ഭാഗമായി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു.

09:16 (IST)26 Jan 2021





















കർശനമായ സാമൂഹിക അകലം പാലിച്ച് രാജ്പഥിലെ കാഴ്ചക്കാർ

കോവിഡിന്റെ പശ്ചാത്തലത്തിൽ കർശന സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് പരേഡ് കാണാനുള്ള കാണികൾക്കുള്ള ഇരിപ്പിടങ്ങൾ ഒരുക്കിയിയിരിക്കുന്നത്. 

09:04 (IST)26 Jan 2021





















രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡിനുള്ള അവസാന ഘട്ടത്തിനുള്ള ഒരുക്കങ്ങൾ

രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന്റെ അവസാന ഘട്ട ഒരുക്കങ്ങൾ നടക്കുന്നു. സാമൂഹിക അകലം കണക്കിലെടുത്താണ് ഇരിപ്പിട ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. 

09:02 (IST)26 Jan 2021





















പരേഡിലേക്ക് ക്ഷണിക്കപ്പെട്ട ഉദ്യോഗസ്ഥർ ചടങ്ങിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്: സർക്കാർ

റിപ്പബ്ലിക് ദിന പരേഡിലേക്ക് ക്ഷണിക്കപ്പെട്ട ഉദ്യോഗസ്ഥർ നിർബന്ധമായും ചടങ്ങിൽ പങ്കെടുക്കേണ്ടിവരും. ഇതിൽ വീഴ്ച വരുത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് സർക്കാർ അറിയിച്ചു. അതേസമയം, കഴിഞ്ഞവര്‍ഷം ഒന്നരലക്ഷത്തോളം സന്ദര്‍ശകരാണ് പരേഡ് കാണാനെത്തിയതെങ്കില്‍ ഇത്തവണ അത് 25,000 ആയി ചുരുക്കി.

Republic Day 2021 LIVE Updates: കേരളത്തിന്റെ ഫ്ളോട്ട് ഇത്തവണ പരേഡില്‍ പങ്കെടുക്കുന്നുണ്ട്. കയര്‍ മേഖലയേക്കുറിച്ചുള്ള കോയര്‍ ഒഫ് കേരള രൂപശില്‍പമാണ് ഇത്തവണ കേരളം ഒരുക്കുന്നത്. രണ്ടു വർഷത്തിനു ശേഷമാണ് കേരളത്തിന്റെ ഫ്ലോട്ട് റിപ്പബ്ലിക് ദിന പരേഡിൽ ഉൾപ്പെടുത്തുന്നത്. 2018ലാണ് കേരളത്തിന്റെ നിശ്ചല ദൃശ്യം അവസാനമായി റിപ്പബ്ലിക്ക് ദിന പരേഡിൽ ഉൾപ്പെട്ടത്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India celebrating 72nd republic day

Next Story
എസ്‌പിബിക്ക് പത്മവിഭൂഷൺ; കെഎസ് ചിത്രയ്ക്ക് പത്മഭൂഷൺ; കൈതപ്രത്തിന് പത്മശ്രീ2021 padma awards, padmasri,padma bhushan, padma vibhushan,
The moderation of comments is automated and not cleared manually by malayalam.indianexpress.com