scorecardresearch

Republic Day 2022: സാംസ്കാരിക വൈവിധ്യവും സൈനിക ശക്തിയും; പ്രൗഢഗംഭീരമായി റിപ്പബ്ലിക്ക് ഡെ പരേഡ്

കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസ‍ൃതമായാണ് ന്യൂഡല്‍ഹിയില്‍ ആഘോഷ പരിപാടികള്‍ നടക്കുന്നത്

Republic Day Parade 2022
എക്സ്പ്രസ് ഫൊട്ടോ: പ്രവീണ്‍ ഖന്ന

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയിലും 73-ാം റിപ്പബ്ലിക്ക് ദിനാഘോഷ പ്രൗ‍‍‍ഢഗംഭീരമായി ആഘോഷിച്ച് രാജ്യം. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസ‍ൃതമായാണ് ന്യൂഡല്‍ഹിയില്‍ ആഘോഷ പരിപാടികള്‍ നടന്നത്. 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാത്തതിനാല്‍ പ്രവേശനം നിഷേധിച്ചിരുന്നു.

രാവിലെ പത്തേകാലോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശിയ യുദ്ധ സ്മാരകത്തില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് നിങ്ങും സേനാ മേധാവികളും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പിന്നീട് രാഷ്ട്രപതി രാം നാഥ് കോവിന്ദും എത്തി. തുടര്‍ന്നാണ് ആഘോഷ പരിപാടികളോട് അനുബന്ധിച്ചുള്ള റിപ്പബ്ലിക്ക് ഡെ പരേഡ് ആരംഭിച്ചത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും സേനയുടേയും ഭാഗമായി ഇരുപത്തിയഞ്ചോളം നിശ്ചലദൃശ്യങ്ങളായിരുന്നു പരേഡില്‍ അവതരിപ്പിച്ചത്. ഇതിന് പുറമെ വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങളും പരേഡിന്റെ പ്രധാന ആകര്‍ഷണങ്ങളായി. മത്സര പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത 480 കലാകാരന്മാരുടെ നൃത്ത പ്രകടനങ്ങളും ആഘോഷപരിപാടികളില്‍ ഉള്‍പ്പെട്ടു.

റിപ്പബ്ലിക്ക് ദിനാഘോഷം നടക്കുന്ന പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനമടക്കമുള്ള പ്രധാന നഗരങ്ങളിലെല്ലാം കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു ഡല്‍ഹിയിലേക്കുള്ള അതിര്‍ത്തികളെല്ലാം അടച്ചു. പൊലീസ് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. 27,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്.

റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി ഇന്നലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിക്കും. ബിപിന്‍ റാവത്തിന് പുറമെ പ്രഭ ആത്രേ, രാധേഷ്യാം ഖേംക, കല്യാണ്‍ സിങ് എന്നിവരേയും പത്മവിഭൂഷണ്‍ നല്‍കി ആദരിക്കും. പ്രഭ ആത്രേ ഒഴികെ മൂന്ന് പേര്‍ക്കും മരണാനന്തര ബഹുമതിയായാണ് പുരസ്കാരം നല്‍കുന്നത്.

നാല് മലയാളികള്‍ക്കാണ് ഇക്കുറി പത്മശ്രീ പുരസ്കാരങ്ങള്‍ ലഭിച്ചിരിക്കുന്നത്. വെച്ചൂര്‍ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഡോ. ശോശമ്മ ഐപ്പിന് പുരസ്കാരം ലഭിച്ചു. സാഹിത്യ വിഭാഗത്തില്‍ കവിയും നിരൂപകനുമായ നാരായണക്കുറുപ്പും പുരസ്കാരാര്‍ഹനായി. കെ. വി. റബിയ (സാമൂഹ്യ പ്രവര്‍ത്തനം), ശങ്കരനാരായണ മേനോന്‍ ചൂണ്ടയില്‍ (കായികം) എന്നിവരാണ് പുരസ്കാരം ലഭിച്ച മറ്റ് മലയാളികള്‍. ആകെ 107 പേരെയാണ് പത്മശ്രീ പുരസ്കാരം നല്‍കി ആദരിക്കുന്നത്.

Also Read: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കൽ പവിത്രമായ കടമ: രാഷ്ട്രപതി

Live Updates
10:36 (IST) 26 Jan 2022
റിപ്പബ്ലിക്ക് ഡെ പരേഡ് ആരംഭിച്ചു

73-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പരേഡ് ആരംഭിച്ചു.

10:20 (IST) 26 Jan 2022
റിപ്പബ്ലിക്ക് ദിനാഘോഷം കാണാം

10:17 (IST) 26 Jan 2022
പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

73-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശിയ യുദ്ധ സ്മമാരകത്തിലെത്തി അന്തരിച്ച ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും മൂന്ന് മൂന്ന് സേനാവിഭാഗങ്ങളുടേയും മേധാവികള്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

https://twitter.com/ANI/status/1486196417760993280

10:13 (IST) 26 Jan 2022
പ്രതിരോധ മന്ത്രി ദേശീയ യുദ്ധ സ്മാരകത്തിലെത്തി

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മുന്നോടിയായി ദേശീയ യുദ്ധ സ്മാരകത്തിലെത്തി. മൂന്ന് സേനാവിഭാഗങ്ങളുടേയും മേധാവികള്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു

09:56 (IST) 26 Jan 2022
റിപ്പബ്ലിക്ക് ഡെ പരേഡിനൊരുങ്ങി രാജ്യ തലസ്ഥാനം; ചിത്രങ്ങള്‍

09:54 (IST) 26 Jan 2022
കോവിഡ് നിയന്ത്രണങ്ങളില്‍ റിപ്പബ്ലിക്ക് ദിനാഘോഷം

കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയിലും 73-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ രാജ്യം. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുശ്രിതമായാണ് ന്യൂഡല്‍ഹിയില്‍ ആഘോഷ പരിപാടികള്‍ നടക്കുന്നത്. റിപ്പബ്ലിക്ക് ഡെ പരേഡില്‍ പങ്കെടുക്കുന്നവര്‍ വാക്സിന്‍ സ്വീകരിച്ചവരായിരിക്കണമെന്ന് ഡല്‍ഹി പൊലീസിന്റെ നിര്‍ദേശമുണ്ട്. 15 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പരിപാടിയുടെ ഭാഗമാകാന്‍ കഴിയില്ല.

Web Title: India celebrates 73rd republic day today live updates