scorecardresearch

വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിക്കാൻ കാനഡയും ഇന്ത്യയും; 2030-ഓടെ ഇരട്ടിയാക്കാൻ ലക്ഷ്യം

ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം

ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം

author-image
WebDesk
New Update
Narendra Modi Canadian counterpart Mark Carney

ചിത്രം: എക്സ്

ഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സംബന്ധിച്ച ചർച്ചകൾ ഔദ്യോഗികമായി പുനരാരംഭിക്കാൻ ധാരണ. ജോഹന്നാസ്ബർഗിൽ നടന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

Advertisment

2030-ഓടെ ഉഭയകക്ഷി വ്യാപാരം 50 ബില്യൺ ഡോളറിലെത്തിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാൽ കാനഡ ലക്ഷ്യമിടുന്നത് 70 ബില്യൺ ഡോളറാണ്. ഇന്ത്യൻ വിപണിയിൽ കനേഡിയൻ ബിസിനസുകൾക്കുള്ള വലിയ പ്രതീക്ഷയാണ് ഈ ഉയർന്ന ലക്ഷ്യത്തിന് പിന്നിലെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 2024-ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 22.6 ബില്യൺ ഡോളറായിരുന്നു.

Also Read: ഓരോ വേഷത്തിലും ആകർഷണീയതയും ആഴവും നൽകിയ നടൻ, ധർമേന്ദ്രയുടെ വിയോഗം ഇന്ത്യൻ സിനിമയിലെ യുഗാന്ത്യമെന്ന് പ്രധാനമന്ത്രി

ഇരുരാജ്യങ്ങളും തമ്മിൽ 15 വർഷം മുമ്പാണ് വ്യാപാര കരാറിനായുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. എന്നാൽ പിന്നീട് അത് ചില പ്രത്യേക വ്യവസായങ്ങളെ മാത്രം ഉൾക്കൊള്ളുന്ന ഒരു കരാറിലേക്ക് ചുരുങ്ങുകയായിരുന്നു. ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് 2023 ൽ അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെ ചർച്ചകൾ പൂർണ്ണമായും വഴിമുട്ടിയിരുന്നു. ഇന്ത്യ ഈ ആരോപണം അസംബന്ധം എന്ന് വിശേഷിപ്പിച്ച് തള്ളുകയായിരുന്നു. എന്നാൽ മാർച്ചിൽ കാനഡയിൽ അധികാരമാറ്റം ഉണ്ടായതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും ഊഷ്മളമാകുന്നത്.

Advertisment

Also Read: ഡൽഹി സ്‌ഫോടനം; അൽ ഫലാഹ് സർവകലാശാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ചരക്ക്, സേവനം, നിക്ഷേപം, കൃഷി, ഡിജിറ്റൽ വ്യാപാരം തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്നതാണ് പുതിയ കരാർ ചർച്ചകളെന്ന് കനേഡിയൻ സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.  2026-ന്റെ തുടക്കത്തിൽ ഇന്ത്യ സന്ദർശിക്കാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണം മാർക്ക് കാർണി സ്വീകരിച്ചിട്ടുണ്ട്. 

Read More: തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം; ആറ് മരണം, 28 പേർക്ക് പരിക്കേറ്റു

India Canada

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: