scorecardresearch

ഇന്ത്യ-കാനഡ ബന്ധം: പ്രതിസന്ധി പരിഹരിക്കാന്‍ യുഎസ്, ട്രൂഡോയ്ക്കെതിരെ എസ് ജയശങ്കര്‍

വിഷയത്തില്‍ അഞ്ച് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും പ്രതികരിച്ചിട്ടുണ്ട്.

വിഷയത്തില്‍ അഞ്ച് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും പ്രതികരിച്ചിട്ടുണ്ട്.

author-image
WebDesk
New Update
US|India|canada

(Image source: @SecBlinken/X)

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ യുഎസ് സാവധാനത്തിലും പരസ്യമായും ഇടപെടുന്നു. വിഷയത്തില്‍ അണിയറ ചര്‍ച്ചകള്‍ വാഷിംഗ്ടണ്‍ ഡിസി വഴി നടക്കുകയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് മനസ്സിലാക്കി.

Advertisment

ലോകം ഇപ്പോഴും ഇരട്ടത്താപ്പിലാണ്, സ്വാധീനമുള്ള രാജ്യങ്ങള്‍ വിഷയത്തില്‍ സമ്മര്‍ദം ചെലുത്തുന്നു. എന്നും അധികാര സ്വാധീനം അല്ലെങ്കില്‍ ചരിത്രപരമായ സ്വാധീനം യഥാര്‍ത്ഥത്തില്‍ ആ കഴിവുകളെ വളരെയധികം ആയുധമാക്കി ഇപ്പോള്‍ ന്യൂയോര്‍ക്കിലുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

'വിപണിയുടെ പേരില്‍, സ്വാതന്ത്ര്യത്തിന്റെ പേരില്‍, ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു,' കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനയില്‍ അഭിപ്രായസ്വാതന്ത്ര്യത്തെ ഉദ്ധരിച്ച് തന്റെ രാജ്യത്തെ ഖലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതായും എസ് ജയശങ്കര്‍ പറഞ്ഞു.

നിജ്ജാറിനെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ ബന്ധം കനേഡിയന്‍ പ്രസിഡന്റ് ജസറ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ട്രൂഡോയുടെ ആരോപണങ്ങള്‍ ഇന്ത്യ നിരസിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം ഉടലെടുത്തത്. വിഷയത്തില്‍ അഞ്ച് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും പ്രതികരിച്ചിട്ടുണ്ട്.

Advertisment

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, എന്‍എസ്എ ജേക്ക് സള്ളിവന്‍, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ജോണ്‍ കിര്‍ബി, ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി, കാനഡയിലെ യുഎസ് അംബാസഡര്‍ ഡേവിഡ് കോഹന്‍ എന്നിവര്‍ പരസ്യ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്, എല്ലാം ഇരുപക്ഷത്തിനും ഒരു സൂക്ഷ്മമായ സന്ദേശത്തോടെയാണ് അളക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ വിഷയത്തില്‍ ഇന്ത്യയുടെ സഹകരണമാണ് ആവശ്യപ്പെടുത്തത്. എന്നാല്‍ വിഷയത്തില്‍ അതിരുകടക്കരുതെന്ന് കാനഡയോടും പറയുന്നു.

Canada India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: