scorecardresearch

ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധി: കനേഡിയന്‍ അന്വേഷണങ്ങളോട് സഹകരിക്കണമെന്ന് ആവര്‍ത്തിച്ച് യു എസ്

കഴിഞ്ഞയാഴ്ചയാണ്‌ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്

കഴിഞ്ഞയാഴ്ചയാണ്‌ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
INDIA- CANADA| INDIA

ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധി: കനേഡിയന്‍ അന്വേഷണങ്ങളോട് ഇന്ത്യ സഹകരിക്കണമെന്ന് ആവര്‍ത്തിച്ച് യു എസ്

ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധിയില്‍ കനേഡിയന്‍ അന്വേഷണങ്ങളോട് ഇന്ത്യ സഹകരിക്കണമെന്ന് ആവര്‍ത്തിച്ച് യു എസ്. വ്യാഴാഴ്ച വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലറാണ് വിഷയത്തില്‍ യുഎസ് നിലപാട് ആവര്‍ത്തിച്ചത്.

Advertisment

ഖലിസ്ഥാന്‍ അനുകൂല നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉടലെടുത്ത ഇന്ത്യ-കാനഡ തര്‍ക്കത്തില്‍ തങ്ങളുടെ നിലപാട് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മാത്യു മില്ലര്‍ പറഞ്ഞു.''ആന്റണി ബ്ലിങ്കണ്‍ എസ് ജയശങ്കറുമായി നടത്തിയ കൂടികാഴ്ചയിലെ വിശദാംശങ്ങള്‍ പങ്കിടാന്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ ഞങ്ങള്‍ വ്യക്തമാക്കിയതുപോലെ, ഞങ്ങള്‍ ഇത് സംബന്ധിച്ച് ഇന്ത്യയുമായി ഇടപഴകുകയും കനേഡിയന്‍ അന്വേഷണവുമായി സഹകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു, ഇക്കാര്യം ഞങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു'' അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച ഇന്ത്യന്‍ പ്രാദേശിക സമയം അര്‍ദ്ധരാത്രിയോടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഫോഗി ബോട്ടം ആസ്ഥാനത്തെ ജയശങ്കര്‍-ബ്ലിങ്കന്‍ കൂടികാഴ്ച്ചയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു മാത്യു മില്ലര്‍. രണ്ട് ഉന്നത നയതന്ത്രജ്ഞരും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക്
മറപടി നല്‍കുമെന്ന് പ്രതീക്ഷിക്കേണ്ട അദ്ദേഹം പറഞ്ഞു.

Advertisment

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം ആരംഭിക്കുന്നതിന് മുമ്പാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും, ബ്രിട്ടീഷ് കൊളംബിയയില്‍ സിഖ് വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള കനേഡിയന്‍ അന്വേഷണത്തില്‍ സഹകരിക്കാന്‍ യുഎസ് അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞയാഴ്ചയാണ്‌ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്നായിരുന്നു ട്രൂഡോയുടെ ആരോപണം. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു.

Canada India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: