കോവിഡ് പാൻഡെമിക്കിന്റെ ആദ്യ 25 ആഴ്ചകൾ ആഗോള ആരോഗ്യരംഗത്തെ 25 വർഷത്തെ പുരോഗതി നശിപ്പിച്ചു, മൂന്ന് വർഷത്തിന് ശേഷവും, മിക്ക രാജ്യങ്ങളുടെയും ആരോഗ്യ സംവിധാനങ്ങൾ ഇപ്പോഴും പൂർണ്ണ സ്ഥിതിയിലേക്ക് എത്തിയിട്ടില്ലെന്നും ബിൽ ഗേറ്റ്സ്. കോവിഡ്, ഇന്ത്യയിലെ ആരോഗ്യത്തിന്റെ നവീകരണ തരംഗത്തെ ഉത്തേജിപ്പിച്ചതായി ബിൽ ഗേറ്റ്സ് ബുധനാഴ്ച പറഞ്ഞു.
വാക്‌സിൻ വികസനത്തിന്റെയും ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ പ്ലാറ്റ്‌ഫോമിന്റെയും റെക്കോർഡ് ഉപയോഗിച്ച്, ലോകത്തെ ഏറ്റവും വലിയ വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുന്ന “ആഗോള പങ്കാളിത്തത്തിന്റെ പുതിയ യുഗം” പ്രഖ്യാപിക്കുന്നതിന് “നൂതനത്വത്തിന്റെയും ചാതുര്യത്തിന്റെയും” ഒരു കേന്ദ്രമായി വികസിക്കാൻ ഇന്ത്യക്ക് കഴിവുണ്ടെന്ന് അഞ്ചാമത് രാംനാഥ് ഗോയങ്ക സ്മാരക പ്രഭാഷണത്തിനിടെ ഗേറ്റ്‌സ് പറഞ്ഞു.
വിഭിന്നതകളെ മറികടക്കാനുള്ള നവീകരണത്തിന്റെ ശക്തിയും “വലിയ, ആഗോള ഇന്നൊവേഷൻ കുതിച്ചുചാട്ടത്തിൽ” ഇന്ത്യയുടെ പങ്കും അടിവരയിട്ട് ഗേറ്റ്സ് പറഞ്ഞു: “ഞാൻ മൈക്രോസോഫ്റ്റിൽ ആയിരുന്നപ്പോൾ 1998ൽ ഞങ്ങൾ ഇവിടെ ഒരു വികസന കേന്ദ്രം സ്ഥാപിക്കാൻ തിരഞ്ഞെടുത്തു. ആഗോള ഇന്നൊവേഷൻ ഇക്കോസിസ്റ്റത്തിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അറിയാമായിരുന്നതിനാലാണ് ഞങ്ങൾ അത് ചെയ്തത്. പുതിയ മുന്നേറ്റങ്ങളുടെ ഗുണഭോക്താവ് എന്ന നിലയ്ക്ക് മാത്രമല്ല, അവയിൽ ഒരു ഇന്നോവേറ്റർ എന്ന നിലയിലും. കൂടാതെ, മുന്നേറ്റങ്ങളുടെ നിരക്കറിയാനും, ഉയർന്ന നിലവാരമുള്ളതും എന്നാൽ ചെലവ് കുറഞ്ഞതുമായ നവീകരണങ്ങൾ വികസിപ്പിക്കാനും അവയുടെ ദ്രുതഗതിയിൽ അഡോപ്റ്റ് ചെയ്യാനും ഇന്ത്യയ്ക്ക് കഴിയും. വാക്സിനുകൾ ഇതിന്റെ ഒരു പ്രധാന ഉദാഹരണമാണ്.
കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ സംരക്ഷണം തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ വെല്ലുവിളികളെ അതിജീവിക്കുമ്പോൾ, ഇന്ത്യയ്ക്ക് അതിൽ കാര്യമായ പങ്കുണ്ട്. ആഗോളതലത്തിൽ ജീവൻ രക്ഷിച്ച റോട്ടാവൈറസ് വാക്സിൻ, മാലിന്യത്തിൽനിന്നു ജൈവ ഇന്ധനങ്ങളും രാസവളങ്ങളും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ, തുടങ്ങി രാജ്യത്തിന്റെ ചെലവ് കുറഞ്ഞ കണ്ടുപിടിത്തങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് ഗേറ്റ്സ് പറഞ്ഞു.

ഗ്രന്ഥകാരൻ, മനുഷ്യസ്‌നേഹി, നിക്ഷേപകൻ, സാങ്കേതിക സ്ഥാപകൻ, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ കോ-ചെയർ, ട്രസ്റ്റിയുമായ ബിൽ ഗേറ്റ്സ് തന്റെ പ്രഭാഷണം ആരംഭിച്ചത് ന്യൂയോർക്ക് ടൈംസിന്റെ 25 വർഷം മുൻപുള്ള ഒന്നാം പേജിലെ ലേഖനത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ്. പ്രതിവർഷം മൂന്ന് ദശലക്ഷം കുട്ടികൾ ഡയേറിയ (വയറിളക്കം) മൂലം മരിക്കുന്നുവെന്നും ഇവരിൽ 90 ശതമാനം പേരും വികസിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരാണ്. തന്റെ നവജാത മകളെക്കുറിച്ചുള്ള ആശങ്കകൾ തന്റെ പക്കലുണ്ടായിരുന്നെങ്കിലും ഡയേറിയ അവയിൽ ഇല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഓരോ വർഷവും 200,000 ജീവൻ രക്ഷിക്കുന്ന, രാജ്യത്തെ ഒരു വയസ്സുള്ള കുട്ടികളിൽ 83 ശതമാനം പേർക്കും റോട്ടവൈറസ് വാക്‌സിൻ ലഭിക്കുന്ന ഘട്ടത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
കുട്ടിക്കാലത്തെ പ്രതിരോധ കുത്തിവയ്പ്പുകളുടെ അളവ് ഇന്ത്യയിൽ പകർച്ചവ്യാധിക്ക് മുൻപുള്ള നിലയിലേക്ക് കുതിച്ചുയരുന്നുണ്ടെങ്കിലും മറ്റു പല രാജ്യങ്ങളിലും പഴയപടിയാകാൻ, മൂന്ന് വർഷം കൂടി എടുത്തേക്കുമെന്ന് ഗേറ്റ്സ് പറഞ്ഞു. കോവിഡ്-19 കാലത്തെ കണ്ടുപിടുത്തങ്ങളെക്കുറിച്ചും വിലകുറഞ്ഞ കിറ്റുകൾ വികസിപ്പിക്കാനും ടെസ്റ്റിങ് വർധിപ്പിക്കാനുമുള്ള ഇന്ത്യയുടെ കഴിവിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
പിന്നീട്, ഇന്ത്യൻ എക്‌സ്‌പ്രസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനന്ത് ഗോയങ്കയുമായി നടത്തിയ സംഭാഷണത്തിൽ , നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതും സാങ്കേതികവിദ്യ പങ്കിടുന്നതും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ, “ഒരുതരം അനുയോജ്യമായ” പരിഹാരം ഈ മേഖലയിൽ നിലവിലുണ്ടെന്ന് ഗേറ്റ്‌സ് പറഞ്ഞു. കമ്പനികൾക്കുള്ള നിക്ഷേപത്തിന്റെ വരുമാനം പ്രാഥമികമായി ലഭിക്കുന്നത് സമ്പന്ന രാജ്യങ്ങളിലെ വിൽപ്പനയിൽ നിന്നാണ്, പിന്നെ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിൽപ്പനയിൽ നിന്നുമാണ്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾ മരുന്ന് നിർമ്മിക്കുന്നതിന്റെ വിലയ്ക്കാണ് നൽകേണ്ടത്. കാലാവസ്ഥാ സാങ്കേതികവിദ്യകളെ സംബന്ധിച്ചിടത്തോളം, കമ്പോള മത്സരവും രാഷ്ട്രീയ പ്രക്രിയകളും “വന്ന് ചേരും.”

ബിഗ് ഫാർമ അവിശ്വസനീയമായ കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുണ്ടെന്നും അമിതവണ്ണത്തിന് പുതിയ തരത്തിലുള്ള മരുന്നുകൾ കൊണ്ടുവരികയും അൽഷിമേഴ്‌സ് മരുന്നിനായുള്ള ഗവേഷണം തുടരുകയും ചെയ്യുകയാണ് അതിനാൽ “മെഡിക്കൽ നവീകരണത്തിലെ ലാഭവിഹിതം ഒഴിവാക്കുന്നത് ഞാൻ അനുകൂലിക്കുന്നില്ല, ” ബിൽ ഗേറ്റ്സ് പറഞ്ഞു. “ഏറ്റവും കൂടുതൽ ഉദ്വമനം വരുന്നത് സമ്പന്ന രാജ്യങ്ങളിൽ നിന്നാണ്, എന്നിട്ടും ഭൂരിഭാഗം നാശനഷ്ടങ്ങളും മധ്യരേഖയ്ക്ക് സമീപമുള്ള ഇടത്തരം വരുമാനമുള്ളതും താഴ്ന്ന വരുമാനമുള്ളതുമായ രാജ്യങ്ങളിലായിരിക്കും. അത് അവിശ്വസനീയമായ അനീതിയാണ്. കൂടാതെ, അത് നിങ്ങളിലേക്ക് എത്തുന്നുണ്ടെങ്കിലും, നമ്മൾ ഇപ്പോൾ പ്രവർത്തിക്കേണ്ടതുണ്ട്, നമ്മൾ വളരെ വലിയ രീതിയിൽ പ്രവർത്തിക്കേണ്ടതുണ്ട്. കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുമ്പോൾ ഗേറ്റ്സ് പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം നേരിടുന്ന വെല്ലുവിളികളിലൊന്ന്, ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളാതെ നിർമ്മിച്ച ഉൽപ്പന്നങ്ങളുമായി വരുന്ന “ഗ്രീൻ പ്രീമിയം” ആണെന്ന് ഗേറ്റ്സ് പറഞ്ഞു. “നിങ്ങൾ ഗ്രീൻ ജെറ്റ് ഇന്ധനം വാങ്ങാൻ ശ്രമിക്കുകയാണെങ്കിൽ, അതിന് ഇരട്ടി ചെലവ് വരും. നിങ്ങൾ ഉദ്വമനം ഇല്ലാതെ സിമന്റ് വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിന്റെ ഇരട്ടി ചെലവ് വരും. ഇപ്പോൾ കാലാവസ്ഥ പ്രധാനമാണെന്ന് പറയാനാകും, അതിനാൽ ആ അധികച്ചെലവിന് വഹിക്കാൻ ആരെയെങ്കിലും ലഭിക്കണം. എന്നാൽ സങ്കടകരമെന്നു പറയട്ടെ, അത് ഒരു വർഷം ട്രില്യൺ ഡോളറായിരിക്കും. ഇതിനായി, സമ്പന്ന രാജ്യങ്ങളിൽ പോലും ഫണ്ടില്ല, ”അദ്ദേഹം പറഞ്ഞു, കാലാവസ്ഥാ പ്രതിസന്ധി ഹരിത പ്രീമിയം ചുരുക്കുന്ന ഒരു നൂതന വെല്ലുവിളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“വലിയ തോതിലുള്ള നവീകരണമാണ്” വെല്ലുവിളി, “ഗ്രീൻ പ്രീമിയം ആകുന്നതിന്റെ ഉയർന്ന് ചെലവ് ഇല്ലാതെ ” ലോകം നെറ്റ്-പൂജ്യം ഉദ്‌വമനം നേടുന്നുവെന്ന് ഉറപ്പാക്കുക. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച്, ഗേറ്റ്സ് പറഞ്ഞു. “കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കാൻ ഏറ്റവും കുറച്ച് കാര്യങ്ങൾ ചെയ്തവരാണ് അതിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് എന്നത് അനീതിയാണ്,” അദ്ദേഹം പറഞ്ഞു. “എന്റെ ജീവിതകാലത്ത് ലോകത്തെ മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ സാങ്കേതികവിദ്യകളുടെ സാധ്യതയെക്കുറിച്ച് ഞാൻ ഇത്രയും ശുഭാപ്തിവിശ്വാസം പുലർത്തിയിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ സ്വാഗത പ്രസംഗത്തിൽ, ഇന്ത്യൻ എക്‌സ്‌പ്രസിന്റെ ചീഫ് എഡിറ്റർ രാജ് കമൽ ഝാ , ശാശ്വതമായ ചോദ്യങ്ങൾക്ക് ഗേറ്റ്‌സ് “ശാസ്ത്രവും പ്രതീക്ഷയും” കൊണ്ടുവന്നുവെന്ന് പറഞ്ഞു. “നവീകരണം ഒരു ചുറ്റികയാണ്, ഞാൻ കാണുന്ന എല്ലാ ആണികളിലും അത് പ്രയോഗിക്കുന്നു” എന്ന അദ്ദേഹത്തിന്റെ പരാമർശം ഉദ്ധരിച്ച് ഝാ പറഞ്ഞു, ഗേറ്റ്‌സ് കണ്ട ഈ ആണികൾ, വിദ്യാഭ്യാസം മുതൽ പൊതുജനാരോഗ്യം വരെയുള്ള “സാമൂഹിക മാറ്റത്തിനുള്ള അടിസ്ഥാനവും എല്ലാവർക്കുമുള്ള ഗുണവും വിപുലീകരിച്ചു.”
മഹാമാരിക്ക് ശേഷമുള്ള ആദ്യ രാംനാഥ് ഗോയങ്ക സ്മാരക പ്രഭാഷണമായിരുന്നു ഇത്. ഇന്ത്യൻ എക്‌സ്‌പ്രസിന്റെ സ്ഥാപകന്റെ പേരിലുള്ള ആദ്യത്തെ പ്രഭാഷണം നടത്തിയത് അന്നത്തെ ആർബിഐ ഗവർണർ രഘുറാം രാജനാണ്. പിന്നീട് രാഷ്ട്രപതി പ്രണബ് മുഖർജി, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ രഞ്ജൻ ഗൊഗോയ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരാണ് പ്രഭാഷണം നടത്തിയത്.

ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി, നീതി ആയോഗ് അംഗം ഡോ. വി കെ പോൾ, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ, ഭാരത് ബയോടെക് സ്ഥാപകനും ചെയർമാനുമായ ഡോ കൃഷ്ണ എല്ല, പ്ലാക്ഷ സർവകലാശാല വൈസ് ചാൻസലർ രുദ്ര പ്രതാപ്, മേദാന്ത സിഎംഡി ഡോ നരേഷ് ട്രെഹാൻ, പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ശ്രീനാഥ് റെഡ്ഡി അതിഥികളായി എത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു.