ന്യൂഡൽഹി: ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച ബോഫേഴ്സ് അഴിമതിക്ക് ശേഷം ആദ്യമായി കരസേനയ്ക്ക് വേണ്ടി പീരങ്കികൾ വാങ്ങുന്നു. ബിഎഇ സിസ്റ്റംസ് എന്ന കമ്പനിയിൽ നിന്ന് വാങ്ങുന്ന എം 777 പീരങ്കികൾ രണ്ടെണ്ണം ഇന്നലെ കരസേനയ്ക്ക് ലഭിച്ചു. ശേഷിച്ച 143 എണ്ണങ്ങൾ കൂടി ഉടൻ സൈന്യത്തിന് കൈമാറുമെന്നാണ് കണക്കാക്കുന്നത്.

ആകെ 25 പീരങ്കികൾ ഇന്ത്യ ഈ അമേരിക്കൻ കമ്പനിയിൽ നിന്ന് നേരിട്ട് വാങ്ങും. പിന്നീട് ബാക്കിയുള്ളവ ഇന്ത്യയിൽ തന്നെ മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസുമായി ചേർന്ന് കൂട്ടിയോജിപ്പിക്കും. അമേരിക്കുമായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച 700 ദശലക്ഷം കോടിയുടെ പദ്ധതിയാണിത്.

30 കിലോമീറ്ററാണ് ഈ പീരങ്കികളുടെ പ്രഹരശേഷി. 22000 കോടി രൂപയുടെ ആധുനീകരണ പ്രവർത്തനങ്ങളാണ് കരസേനയിൽ നടക്കുന്നത്. അഞ്ച് വ്യത്യസ്ത വിഭാഗങ്ങളിലുള്ള പീരങ്കികളാണ് ഇതിനായി വാങ്ങുന്നത്. നേരത്തേ ഇന്ത്യൻ കമ്പനിയായ എൽ&ടി കരസേനയ്ക്ക് ആയുധം വിതരണം ചെയ്യാനുള്ള 4500 കോടി രൂപയുടെ പദ്ധതി നേടിയിരുന്നു.

ദക്ഷിണ കൊറിയൻ കമ്പനിയായ ഹാൻവാ ടെക്‌വിനുമായി ചേർന്ന് കെ-9 വജ്ര ടി സെൽഫ് എന്ന പേരിൽ പുതിയ ചെറിയ പീരങ്കികളാണ് ഇവർ കൈമാറുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ