ന്യൂഡല്‍ഹി: ലഘു യുദ്ധവിമാനമായ ‘തേജസ്’ മലേഷ്യയ്ക്കു വില്‍ക്കാനൊരുങ്ങി ഇന്ത്യ. 18 വിമാനങ്ങളാണു വാഗ്ദാനം ചെയ്തത്. അര്‍ജന്റീന, ഓസ്ട്രേലിയ, ഈജിപ്ത്, അമേരിക്ക, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും ഈ ഒറ്റ എന്ജിന് ജെറ്റ് വിമാനത്തില്‍ താല്‍പ്പര്യം പ്രകടപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ബെംഗളുരു ആസ്ഥാനമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡാ (എച്ച് എ എല്‍)ണു തേജസിന്റെ നിര്‍മാതാക്കള്‍. 2023 ഓടെ 83 വിമാനങ്ങള്‍ വിതരണം ചെയ്യുന്നതിനായി 600 കോടി ഡോളറിന്റെ കരാര്‍ കഴിഞ്ഞ വര്‍ഷം എച്ച് എ എല്ലിനു കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. 1983-ലാണ് ആദ്യം അനുമതി നല്കി നാല് പതിറ്റാണ്ടിനുശേഷമാണു കരാര്‍ നല്‍കിയത്.
ഇന്ത്യ വിദേശ പ്രതിരോധ ഉപകരണങ്ങളെ ആശ്രയിക്കുന്നതു കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും സര്‍ക്കാരും ജെറ്റുകള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള നയതന്ത്ര ശ്രമങ്ങള്‍ നടത്തിവരികയാണ്. രൂപകല്പ്പനയ ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ വെല്ലുവിളി നേരിട്ട തേജസിനെ ഭാരക്കൂടുതല്‍ കാരണം നാവികസേന ഒരിക്കല്‍ നിരസിച്ചിരുന്നു.
തേജസിന്റെ രണ്ട് സീറ്റുള്ള 18 ജെറ്റുകള്‍ക്കായി റോയല്‍ മലേഷ്യന്‍ എയര്‍ഫോഴ്സിന്റെ ആവശ്യത്തോട് എച്ച് എ എല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രതികരിച്ചതായി പ്രതിരോധ മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. അര്‍ജന്റീന, ഓസ്ട്രേലിയ, ഈജിപ്ത്, യു എസ് എ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും തേജസില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പാര്‍ലമെന്റില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ പറഞ്ഞു.
സ്റ്റെല്‍ത്ത് യുദ്ധവിമാനം നിര്‍മിക്കാനുള്ള ശ്രമത്തിലാണു രാജ്യമെന്നു പറഞ്ഞ മന്ത്രി, ഇതിന്റെ സമയക്രമം ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. സ്വന്തം യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുമെന്ന് ബ്രിട്ടന് ഏപ്രിലില്‍ പറഞ്ഞിരുന്നു.
നിലവില്‍ റഷ്യന്‍, ബ്രിട്ടീഷ്, ഫ്രഞ്ച് യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേന ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം, പൈലറ്റുമാര്‍ കൊല്ലപ്പെട്ടി നിരവധി അപകടങ്ങളെത്തുടര്‍ന്ന് 2025-ഓടെ സോവിയറ്റ് കാലഘട്ടത്തിലെ മിഗ് -21 റഷ്യന്‍ യുദ്ധവിമാനങ്ങളുടെ സേവനം അവസാനിപ്പിക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നതായി ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തു.