ന്യൂഡല്‍ഹി : ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടും എന്നും ഏതാണ്ട് ഒരു പതിറ്റാണ്ടെങ്കിലും ഇന്ത്യ ഇതേ സ്ഥാനത്ത് തുടരുമെന്നും ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുടെ പഠനം. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ആഗോളവളര്‍ച്ചാ വിഭാഗത്തിന്‍റെയാണീ കണക്കുകൂട്ടല്‍. 2025 വരെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പത്ശക്തിയായി തുടരുന്ന ഇന്ത്യയ്ക്ക് പ്രതിവര്‍ഷം ശരാശരി 7.7 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല കണക്കാക്കിയിരിക്കുന്നത്.

അനുദിനം പുതിയ മേഖലകളിലേക്ക് വിന്യസിക്കുന്നു എന്നയിടത്താണ്‌ ഇന്ത്യയ്ക്ക് ചൈനയേക്കാള്‍ വളര്‍ച്ചാനിരക്ക് എന്ന നിരീക്ഷണത്തിലേക്ക് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയെ കൊണ്ടെത്തിക്കുന്നത്. ” രാസവസ്തുക്കൾ, വാഹനങ്ങൾ, ചില ഇലക്ട്രോണിക്സ് തുടങ്ങി വളരെ സങ്കീർണ്ണമായ മേഖലകളിലേക്ക് കയറ്റുമതി അടിത്തറ വിപുലീകരിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. “വളർച്ചാ സൂചിക ചൂണ്ടിക്കാണിക്കുന്നു.

“വന്‍കിട എണ്ണകമ്പനികളുടെയൊക്കെ കാലിടറും. ഇന്ത്യ, ഇൻഡോനേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ കൂടുതല്‍ വൈവിധ്യവും കൂടുതൽ സങ്കീർണ്ണമായ ഉൽപ്പാദനത്തെ ആശ്രയിക്കും. ഈ രാഷ്ടങ്ങള്‍ക്ക് വരും വർഷങ്ങളിൽ കൂടുതൽ വളർച്ച ഉണ്ടാകും” പഠനം പറയുന്നു.

“ഇന്ത്യ, തുർക്കി, ഇന്തോനേഷ്യ, ഉഗാണ്ട, ബൾഗേറിയ എന്നീ രാഷ്ടങ്ങള്‍ രാഷ്ട്രീയവും, സ്ഥാപനപരവും, ഭൂമിശാസ്ത്രപരവും ജനസംഖ്യാശാസ്ത്ര അനുമാനങ്ങളില്‍ വ്യത്യസ്തമാണ് എങ്കിലും ഈ രാഷ്ടങ്ങളെല്ലാം ത്വരിതഗതിയിലുള്ള വളര്‍ച്ചയാണ് കൈവരിക്കുക.”

വളര്‍ന്നു വരുന്ന കമ്പോളങ്ങള്‍ വികസിത സമ്പദ്വ്യവസ്ഥകളെ മറികടക്കുന്ന പ്രവണത തുടരുമെന്ന് പുതിയ വളർച്ചാ പ്രവചനങ്ങൾ വ്യക്തമാക്കുന്നു. ഓരോ രാജ്യത്തിന്റെയും സാമ്പത്തിക സങ്കീർണതകളാണ് വളർച്ചാ അനുമാനങ്ങള്‍ക്ക് അളവുകോലാകുന്നത്.

വികസന പ്രതിസന്ധികളെ മനസ്സിലാക്കുന്നതിനും ആഗോള ദാരിദ്ര്യത്തിന്റെ പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ നൽകുന്നതിനും പ്രവർത്തിക്കുന്ന സർവകലാശാലാ കേന്ദ്രമാണ് പഠനം നടത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook