ന്യൂഡൽഹി: രാജ്യത്ത് നിന്നുള്ള ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി നരേന്ദ്ര മോദി സർക്കാർ. വാർഷിക ഉപഭോക്തൃ വില പണപ്പെരുപ്പം ഏപ്രിലിൽ എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.79 ലേക്കും ചില്ലറ ഭക്ഷ്യ പണപ്പെരുപ്പം 8.38 ശതമാനമായി ഉയർന്നെന്നുമുള്ള കണക്കുകൾ വന്നതിന് പിന്നാലെയാണ് നടപടി.
മേയ് 13 മുതൽ എല്ലാത്തരം ഗോതമ്പുകളുടെയും കയറ്റുമതി നിരോധിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു.
ഇനി മുതൽ രണ്ട് തരത്തിലുള്ള കയറ്റുമതി മാത്രമേ അനുവദിക്കൂ. ആദ്യത്തേത് “ഇന്ത്യൻ സർക്കാർ മറ്റ് രാജ്യങ്ങൾക്ക് അവരുടെ ഭക്ഷ്യസുരക്ഷയ്ക്കായി അവിടത്തെ സർക്കാരുകളുടെ അഭ്യർത്ഥന പ്രകാരം കയറ്റുമതി ചെയ്യുന്നതും”. രണ്ടാമത്തേത് ട്രാൻസിഷണൽ ക്രമീകരണങ്ങൾക്ക് കീഴിലുള്ള കയറ്റുമതിയാണെന്നും വ്യവസായ വകുപ്പിന്റെ അറിയിപ്പിൽ പറഞ്ഞു.
ധാന്യ വില കൂടിയിട്ടും കേന്ദ്രസർക്കാർ ഗോതമ്പ് കയറ്റുമതി തുടരുന്നതിനെതിരെ പലഭാഗങ്ങളിലും നിന്നും പ്രതിഷേധം ഉയർന്നുവന്നിരുന്നു. കയറ്റുമതി തുടരുന്നത് രാജ്യത്തെ ഭക്ഷ്യക്ഷാമത്തിലേക്കും പട്ടിണിയിലേക്കും നയിക്കുമെന്നായിരുന്നു വിമർശനം.
Also Read: യുക്രൈനിലെ ഇന്ത്യന്‍ എംബസി 17 മുതല്‍ കീവില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും