scorecardresearch

Latest News

നീരവ് മോദിയെ വിട്ടുതരണമെന്ന് ഹോങ്കോങ്ങിനോട് ഇന്ത്യ; മറുപടിക്കായി കാത്തിരിപ്പ്

നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന ഇന്ത്യയുടെ കത്ത് ഹോങ്കോങ്ങിലെ നിയമവകുപ്പിന്റെ പരിഗണനയിലാണെന്നാണ് വിവരം

ന്യൂഡൽഹി: നീരവ് മോദിയെ വിട്ടുതരണമെന്ന് ഹോങ്കോങ്ങിനോട് ഇന്ത്യ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും ഹോങ്കോങ്ങിൽ നിന്ന് ഇന്ത്യയ്ക്ക് മറുപടി ലഭിച്ചിട്ടില്ല. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വായ്പയായി 12000 കോടിയിലേറെ രൂപ തട്ടിയെടുത്ത ശേഷം രാജ്യം വിട്ട കേസിലാണ് നീരവ് മോദിയെ ഇന്ത്യ തിരയുന്നത്.

കേന്ദ്ര വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് നീരവ് മോദിയെ വിട്ടുനൽകാൻ ഹോങ്കോങ്ങിനോട് ആവശ്യപ്പെട്ടതായി വ്യക്തമാക്കിയത്. ഹോങ്കോങ്ങുമായി ഇന്ത്യക്ക് കുറ്റക്കാരെ കൈമാറുന്നതിനുളള കരാറുണ്ട്. അതിനാൽ തന്നെ നീരവ് മോദിയെ ഹോങ്കോങ്ങ് പിടികൂടി കൈമാറുമെന്നാണ് ഇന്ത്യൻ വിദേശകാര്യ വകുപ്പിന്റെ പ്രതീക്ഷ.

ഇന്ത്യയുടെ അഭ്യർത്ഥന ഹോങ്കോങ്ങിലെ നിയമവകുപ്പ് പരിഗണിക്കുകയാണെന്ന് ഇന്ത്യൻ കോൺസുലേറ്റിന് ലഭിച്ച വിശദീകരണം. ഈ വിവരം വിദേശകാര്യ വകുപ്പിന് കൈമാറിയിട്ടുണ്ട്.

പഞ്ചാബ് നാഷണൽ ബാങ്കിൽ വ്യാജരേഖകൾ സമർപ്പിച്ചാണ് നീരവ് മോദിയും അദ്ദേഹത്തിന്റെ അമ്മാവനായ മെഹുൽ ചോക്‌സിയും ഏതാണ്ട് 12600 കോടി രൂപ തട്ടിയെടുത്തത്. നീരവ് മോദി ഇപ്പോൾ ഹോങ്കോങ്ങിലുണ്ടെന്നാണ് നേരത്തേ പാർലമെന്റിൽ അംഗങ്ങളോട് കേന്ദ്രസർക്കാർ വിശദീകരിച്ചത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India asks hong kong to arrest nirav modi awaiting response