ജെറുസലേം: ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടുമെന്ന് ഇന്ത്യയും ഇസ്രയേലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തോട് അനുബന്ധിച്ച് ഇസ്രയേൽ പ്രധാനമന്ത്രിയുമായി ചേർന്ന് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഭീകരവാദത്തിനെതിരെ കൂട്ടായ പോരാട്ടം ശക്തിപ്പെടുത്തുമെന്ന് ഇരുവരും അറിയിച്ചത്.

ശാസ്ത്ര-സാങ്കേതിക, സാമ്പത്തിക മേഖലയിലടക്കം ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുമെന്നു മോദി വ്യക്തമാക്കി. ഇന്ത്യ-ഇസ്രായേൽ വ്യാപാര ബന്ധം കൂടുതൽ ഊഷ്മളമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഇസ്രയേലും സഹോദരജനാധിപത്യ രാജ്യങ്ങളാണെന്നും ഭീകരവാദത്തിനെതിരെ സംയുക്ത പോരാട്ടം ശക്തിപ്പെടുത്തുമെന്നും നെതന്യാഹുവും പറഞ്ഞു.

മൂന്ന് ദീവസത്തെ സന്ദർശനത്തിനായി ഇ​സ്ര​യേ​ലി​ലെ​ത്തിയ പ്രധാനമന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യെ സ്വീ​ക​രി​ക്കാ​ൻ പ്രോ​ട്ടോ​ക്കോ​ൾ മ​റി​ക​ട​ന്ന് ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​രി​ട്ട് എ​ത്തി. നെ​ത​ന്യാ​ഹു​വും മന്ത്രിമാരും ചേർന്ന് വലിയ സ്വീകരണമാണ് മോദിക്ക് നൽകിയത്.

മ​ഹാ​നാ​യ നേ​താ​വാ​ണ് മോ​ദി​യെ​ന്ന് നെ​ത​ന്യാ​ഹു തന്റെ പ്രസംഗത്തിൽ പ​റ​ഞ്ഞു. ഇ​ന്ത്യ​ക്കും ഇ​സ്ര​യേ​ലി​നും ഇ​ട​യി​ലു​ള്ള സൗ​ഹൃ​ത്തി​ന്‍റെ അ​തി​ര് ആ​കാ​ശ​മാ​ണെ​ന്നും നെ​ത​ന്യാ​ഹു ചൂ​ണ്ടി​ക്കാ​ട്ടി. ഭീ​ക​ര​വാ​ദം ചെ​റു​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​ക്കും ഇ​സ്ര​യേ​ലി​നും ഒ​രേ​നി​ല​പാ​ടാ​ണു​ള്ള​തെ​ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഇസ്രേയൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഘോഷമാണ് തന്റെ സന്ദർശനം എന്നും മോദി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ