scorecardresearch

കിഴക്കൻ ലഡാക്കിലെ സേനാ പിന്മാറ്റം; നടപടികൾ പൂർത്തിയായതായി പ്രതിരോധ മന്ത്രി

ഏകദേശം ഒമ്പതുമാസത്തോളമായി നീണ്ടുനിന്ന സംഘര്‍ഷത്തിനു ശേഷമാണ് സേനാപിന്മറ്റ കരാറിലേക്ക് ഇരുരാജ്യങ്ങളും എത്തിയത്

ഏകദേശം ഒമ്പതുമാസത്തോളമായി നീണ്ടുനിന്ന സംഘര്‍ഷത്തിനു ശേഷമാണ് സേനാപിന്മറ്റ കരാറിലേക്ക് ഇരുരാജ്യങ്ങളും എത്തിയത്

author-image
WebDesk
New Update
india china, india china ladakh standoff, india china border crisis, india china lac, indian express

ന്യൂഡല്‍ഹി:കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്ന് ഇന്ത്യൻ ചൈനീസ് സൈനികരെ തിരിച്ചുവിളിക്കുന്ന നടപടികൾ പൂർത്തിയായതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. രണ്ട് അയൽരാജ്യങ്ങളും തമ്മിൽ ഒൻപത് തവണ നടന്ന നയതന്ത്ര-സൈനിക തലത്തിലുള്ള ചർച്ചകൾക്ക് ശേഷമാണ് നടപടി.

Advertisment

അതിർത്തിയിൽ “ഏകപക്ഷീയമായ ഒരു നടപടിയും” രാജ്യം അനുവദിക്കില്ലെന്നും അത്തരം ശ്രമങ്ങൾ തടയാൻ എന്ത് വിലയും നൽകുമെന്നും രാജ്നാഥ് സിങ് ഭാരതീയ ജനത യുവ മോർച്ചയുടെ സംസ്ഥാന സമ്മേളനത്തിൽ പറഞ്ഞു.

"ഒൻപത് തവണത്തെ സൈനിക, നയതന്ത്ര സംഭാഷണങ്ങൾക്ക് ശേഷം,സൈനിക പിന്മാറ്റ പ്രക്രിയ പൂർത്തിയായി,” രാജ്നാഥ് പറഞ്ഞു.

അതിര്‍ത്തിയിലെ സേനാ പിന്മാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന ഉന്നത സൈനിക ഉദ്യോഗസ്ഥതല ചര്‍ച്ച ശനിയാഴ്ച നടന്നിരുന്നു.  എന്നിവിടങ്ങളിലെ സേനാ പിന്മാറ്റവും പ്രദേശത്തെ സംഘാർഷാവസ്ഥ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച.

Advertisment

കിഴക്കന്‍ ലഡാക്കിലെ പാങ്‌ഗോങ് തടാകത്തിന്റെ വടക്കുഭാഗത്തുനിന്നും തെക്കുഭാഗത്തുനിന്നും ഇരുരാജ്യങ്ങളുടെയും സൈന്യത്തിന്റെ പിന്മാറ്റം കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. ഇതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തമ്മിൽ വീണ്ടും ചർച്ച നടത്തിയത്.

ജനുവരി 24ന് കോർപ്സ് കമാൻഡർ തല ചർച്ചയിലുണ്ടായ ധാരണ പ്രകാരം ഇരു പക്ഷത്തുനിന്നുമുള്ള സൈനികർ മേഖലയിൽ നിന്ന് പിരിഞ്ഞുപോവാൻ ആരംഭിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ പുതിയ നടപടി സംബന്ധിച്ച് ഇന്ത്യൻ സൈന്യത്തിന്റെയോ പ്രതിരോധമന്ത്രാലയത്തിന്റെയോ പ്രസ്താവന ഇതുവരെ പുറത്തുവന്നിട്ടില്ല.

കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയ്ക്കു സമീപം മോള്‍ഡോ ബോര്‍ഡര്‍ പോയിന്റിലാണ് കമാന്‍ഡര്‍തല ചര്‍ച്ചകള്‍ നടന്നത്. ഏകദേശം ഒമ്പതുമാസത്തോളമായി നീണ്ടുനിന്ന സംഘര്‍ഷത്തിനു ശേഷമാണ് സേനാപിന്മറ്റ കരാറിലേക്ക് ഇരുരാജ്യങ്ങളും എത്തിയത്. 2020 ജൂണ്‍ ആറിനാണ് വിഷയത്തിലെ ആദ്യ ചര്‍ച്ച നടന്നത്.

China India Indo China

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: