scorecardresearch

നിങ്ങള്‍ ഏതുതരം 'ഇന്ത്യ'യാണ്; പ്രതിപക്ഷ സഖ്യത്തെ രൂക്ഷമായി വിമര്‍ശിച്ച് എസ് ജയശങ്കര്‍

വിദേശനയത്തെക്കുറിച്ച് പ്രസ്താവന നടത്തുന്നതിനിടെ പ്രതിപക്ഷം തടസമുണ്ടാക്കിയപ്പോള്‍ നിങ്ങള്‍ ഏതുതരം 'ഇന്ത്യ'യാണെന്നാണ് എസ് ജയശങ്കര്‍ ചോദിച്ചത്.

വിദേശനയത്തെക്കുറിച്ച് പ്രസ്താവന നടത്തുന്നതിനിടെ പ്രതിപക്ഷം തടസമുണ്ടാക്കിയപ്പോള്‍ നിങ്ങള്‍ ഏതുതരം 'ഇന്ത്യ'യാണെന്നാണ് എസ് ജയശങ്കര്‍ ചോദിച്ചത്.

author-image
WebDesk
New Update
S Jayashankar|India

പ്രതിപക്ഷ സഖ്യത്തെ രൂഷമായി വിമര്‍ശിച്ച് എസ് ജയശങ്കര്‍

ന്യൂഡല്‍ഹി:പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യ്ക്കെതിരെ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. രാജ്യസഭയില്‍ രാജ്യത്തിന്റെ വിദേശനയത്തെക്കുറിച്ച് പ്രസ്താവന നടത്തുന്നതിനിടെ പ്രതിപക്ഷം തടസമുണ്ടാക്കിയപ്പോള്‍ നിങ്ങള്‍ ഏതുതരം 'ഇന്ത്യ'യാണെന്നാണ് എസ് ജയശങ്കര്‍ ചോദിച്ചത്.

Advertisment

'നിങ്ങള്‍ ഇന്ത്യയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ ഏതുതരം 'ഇന്ത്യ'യാണ്? നിങ്ങള്‍ രാജ്യതാത്പര്യങ്ങള്‍ ബലികഴിക്കാന്‍ തയ്യാറുള്ള ഒരു 'ഇന്ത്യ'യാണ്, അത് 'ഇന്ത്യ'യല്ല, ജയശങ്കര്‍ പറഞ്ഞു.

പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ അദ്ദേഹം നടത്തിയ പ്രസ്താവനയ്ക്കിടെ ട്രഷറി ബെഞ്ചുകളിലെ അംഗങ്ങള്‍ 'മോദി, മോദി' എന്ന് വിളിച്ചപ്പോള്‍ പ്രതിപക്ഷത്തിരുന്നവര്‍ 'ഇന്ത്യ, ഇന്ത്യ' മുദ്രാവാക്യം വിളിച്ചതോടെ സഭയില്‍ ബഹളമുണ്ടായി.

'ഇന്നത്തെ ഞങ്ങളുടെ ശ്രമം രാജ്യം എങ്ങനെ പുരോഗമിച്ചുവെന്നും ഞങ്ങളുടെ വിദേശനയം ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി, ഇന്ത്യയുടെ ദേശീയ നന്മയ്ക്കുവേണ്ടിയാണെന്ന് പറയാനായിരുന്നു. അതുകൊണ്ട് ഈ വിഷയത്തിലെങ്കിലും പ്രതിപക്ഷം രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവെക്കുമെന്നും തുറന്ന മനസ്സോടെ അത് കേള്‍ക്കുമെന്നും ദേശീയ താല്‍പ്പര്യത്തിന് പ്രഥമ പരിഗണന നല്‍കുമെന്നും ഞങ്ങള്‍ വിചാരിച്ചു,'' ജയശങ്കര്‍ പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Advertisment

'പക്ഷപാത രാഷ്ട്രീയം ഇത്ര ശക്തമായും ഇത്ര തെറ്റായും പിന്തുടരുന്നു എന്നത് നിര്‍ഭാഗ്യകരമാണ്', ഒരു വിദേശകാര്യ മന്ത്രിയെ സഭയില്‍ പ്രസ്താവന നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ അത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. ചില വിഷയങ്ങളില്‍ ജനങ്ങള്‍ രാഷ്ട്രീയം മാറ്റിവെച്ച് രാജ്യത്തെ കുറിച്ച് ചിന്തിക്കണം. നമ്മള്‍ എവിടെ പുരോഗതി കൈവരിച്ചുവെന്ന് കേള്‍ക്കാന്‍ അവര്‍ തയ്യാറാകണം. ഇത് രാജ്യത്തിന് നല്ലതാണ്. ഇത് ഒരു സര്‍ക്കാരിന്റെ മാത്രം നേട്ടമല്ല, രാജ്യത്തിന്റെ നേട്ടമാണ്, ജയശങ്കര്‍ പറഞ്ഞു.

Opposition India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: