scorecardresearch

പ്രധാനമന്ത്രിയുടെ സ്വകാര്യ അത്താഴവിരുന്ന് മുതൽ രാഷ്ട്രപതിയുടെ വിരുന്നുവരെ: പുടിനെ വരവേൽക്കാനൊരുങ്ങി രാജ്യം

2022 ഫെബ്രുവരിയിൽ ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം പുടിൻ ആദ്യമായാണ് ഇന്ത്യാ സന്ദർശനത്തിന് എത്തുന്നത്

2022 ഫെബ്രുവരിയിൽ ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം പുടിൻ ആദ്യമായാണ് ഇന്ത്യാ സന്ദർശനത്തിന് എത്തുന്നത്

author-image
WebDesk
New Update
Modi Putin

രാഷ്ട്രപതി ദ്രൗപദി മുർമു ഒരുക്കുന്ന വിരുന്നോടെയാണ് പ്രധാന പരിപാടികൾക്ക് സമാപനമാവുക

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യ ഒരുങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ അത്താഴവിരുന്ന്, ഉഭയകക്ഷി ചർച്ചകൾ, രാഷ്ട്രപതി ദ്രൗപദി മുർമു ഒരുക്കുന്ന വിരുന്ന് എന്നിവയാണ് സന്ദർശനത്തിലെ പ്രധാന പരിപാടികൾ. 2022 ഫെബ്രുവരിയിൽ ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം പുടിൻ ആദ്യമായാണ് ഇന്ത്യാ സന്ദർശനത്തിന് എത്തുന്നത്. 

Advertisment

സന്ദർശന പരിപാടികൾ

ഡിസംബർ 4 (വ്യാഴാഴ്ച): പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ലോക് കല്യാൺ മാർഗിലെ വസതിയിൽ വച്ച് പുടിനായി സ്വകാര്യ അത്താഴവിരുന്ന് ഒരുക്കും. 2024 ജൂലൈയിൽ മോസ്കോയിൽ വച്ച് മോദിക്ക് ലഭിച്ച ആതിഥേയത്വത്തിനുള്ള പ്രത്യുപകാരമായാണ് ഈ വിരുന്നിനെ കണക്കാക്കുന്നത്.

Also Read: ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ സന്ദർശിക്കാൻ സഹോദരിക്ക് അനുമതി

ഡിസംബർ 5 (വെള്ളിയാഴ്ച): രാവിലെ രാഷ്ട്രപതി ഭവനിൽ പുടിന് ഔദ്യോഗിക സ്വീകരണം നൽകും. തുടർന്ന് ഹൈദരാബാദ് ഹൗസിൽ വച്ച് മോദിയും പുടിനും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടക്കും. അതിനുശേഷം ഇരു നേതാക്കളും ഭാരത് മണ്ഡപത്തിലേക്ക് പോകും. അവിടെ വച്ച് ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും റഷ്യൻ സർക്കാരിന്റെ പിന്തുണയുള്ള 'റഷ്യ ടുഡേ'യുടെ ഇന്ത്യാ ഓപ്പറേഷൻസ് ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുർമു ഒരുക്കുന്ന വിരുന്നോടെയാണ് പ്രധാന പരിപാടികൾക്ക് സമാപനമാവുക.

Advertisment

Also Read:ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവില്ല: അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് മകൻ കാസിം ഖാൻ

ചർച്ചാവിഷയങ്ങൾ

പ്രതിരോധ സഹകരണം, റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കൽ എന്നിവ ഉഭയകക്ഷി ചർച്ചകളിൽ പ്രധാനമാണ്. കൂടാതെ, ചെറുകിട മോഡുലാർ റിയാക്ടർ സാങ്കേതികവിദ്യ പങ്കുവെക്കുന്നതുൾപ്പെടെയുള്ള സിവിൽ ആണവ സഹകരണവും നിലവിലുള്ള ആണവനിലയങ്ങളുടെ പൂർത്തീകരണവും അജണ്ടയിലുണ്ട്.

Also Read: യുക്രൈയ്ൻ യുദ്ധം; ട്രംപിന്റെ സമാധാന പദ്ധതി മികച്ചതെന്ന് സെലൻസ്‌കി

വ്യാപാര, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി യൂറേഷ്യൻ ഇക്കണോമിക് യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾക്ക് ഊന്നൽ നൽകും. നിർമ്മാണം, ആരോഗ്യം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ ഇന്ത്യൻ വിദഗ്ധർക്ക് റഷ്യയിൽ ജോലി ചെയ്യാൻ സൗകര്യമൊരുക്കുന്ന ലേബർ മൊബിലിറ്റി കരാർ ഇതിനകം അന്തിമരൂപത്തിലായിട്ടുണ്ട്. വ്യാപാര ഇടനാഴികളും കടൽ മാർഗങ്ങളും ചർച്ചാവിഷയമാകും.

Read More: വെനസ്വേലയുടെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുമെന്ന് ട്രംപ്; നിർണായക നീക്കം

Narendra Modi Russia Vladimir Putin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: