മുംബൈ: എയർ ഇന്ത്യ വിമാന ജീവനക്കാരിക്ക് വിമാനത്തിൽ നിന്നും വീണ് ഗുരുതരമായി പരുക്കേറ്റു. ഹർഷ ലോബോവിനാണ് (53) പരുക്കേറ്റത്. ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ 864 ബോയിങ് വിമാനത്തിന്റ വാതിൽ അടക്കാൻ ശ്രമിക്കുന്നതിനിടെ ഹർഷ താഴേക്ക് വീഴുകയായിരുന്നു. ഏതാണ്ട് 30 അടി ഉയരത്തിൽ നിന്നാണ് വീണത്.

ഗുരുതരമായി പരുക്കേറ്റ​ ഹർഷ ലോബോവിനെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടമുണ്ടായ സാഹചര്യം അന്വേഷിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook