scorecardresearch

'ഡിറ്റ് വാ' ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ മരണം 80 കടന്നു; സഹായവുമായി ഇന്ത്യയുടെ ഓപ്പറേഷൻ സാഗർ ബന്ധു

ഓപ്പറേഷന്റെ ഭാഗമായി 12 ടണ്ണോളം ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യൻ വ്യോമസേനയുടെ വിമാനം ശനിയാഴ്ച പുലർച്ചെ കൊളംബോയിലെത്തി

ഓപ്പറേഷന്റെ ഭാഗമായി 12 ടണ്ണോളം ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യൻ വ്യോമസേനയുടെ വിമാനം ശനിയാഴ്ച പുലർച്ചെ കൊളംബോയിലെത്തി

author-image
WebDesk
New Update
indian navy

ചിത്രം: എക്സ്

ഡൽഹി: ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് 'ഡിറ്റ് വാ' ചുഴലിക്കാറ്റ്. പ്രളയത്തിലും മണ്ണിടിച്ചിലിലുമായി 80-ലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. ശ്രീലങ്കയിലേക്ക് അടിയന്തര സഹായമെത്തിക്കാൻ ഇന്ത്യ 'ഓപ്പറേഷൻ സാഗർ ബന്ധു' ആരംഭിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് അറിയിച്ചു.

Advertisment

ഓപ്പറേഷന്റെ ഭാഗമായി ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യൻ വ്യോമസേനയുടെ വിമാനം ശനിയാഴ്ച പുലർച്ചെ കൊളംബോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ടെന്റുകൾ, ടാർപോളിനുകൾ, പുതപ്പുകൾ, ശുചിത്വ കിറ്റുകൾ, ഭക്ഷണം തുടങ്ങിയവയാണ് വിമാനത്തിൽ എത്തിച്ചത്. കൂടാതെ, ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് ഉദയഗിരി എന്നിവയും സഹായമെത്തിക്കാൻ നിയോഗിച്ചിട്ടുണ്ട്.

Also Read: കസേര കളിക്ക് താൽക്കാലിക വിരാമം? സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും കൂടിക്കാഴ്ച നടത്തി

Advertisment

ശ്രീലങ്കൻ ദുരന്ത നിവാരണ വിഭാഗത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 69 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. കാൻഡിയിലും ബദുള്ളയിലും മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ് പ്രാദേശിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഏകദേശം 2 ലക്ഷത്തോളം ആളുകളെ ദുരന്തം ബാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ 35 ശതമാനത്തോളം ഭാഗങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. 

Also Read: വഖഫിൽ വഴങ്ങി പശ്ചിമ ബംഗാൾ; സ്വത്ത് വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ നിർദേശം

കെലാനി, അത്തനാഗലു നദികളിലെ ജലനിരപ്പ് ഉയരുന്നത് പടിഞ്ഞാറൻ പ്രവിശ്യയിൽ വലിയ ഭീഷണിയുയർത്തുന്നുണ്ട്. അതേസമയം, 'ഡിറ്റ് വാ' ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ ഇന്ത്യൻ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് തീരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More: എയർബസ് വിമാനങ്ങൾക്ക് അടിയന്തര അറ്റകുറ്റപ്പണി; ഇന്ത്യയിലടക്കം വിമാന സർവീസുകൾ താളംതെറ്റിയേക്കും

India Srilanka Cyclone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: