കാനഡയിലെ ഇന്ത്യന്‍ പൗരന്മാര്ക്കും പഠനത്തിനായി പോകുന്ന വിദ്യാര്‍ഥികള്‍ക്കും മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. വിദ്വേഷ കുറ്റകൃത്യങ്ങള്‍, വിഭാഗീയ അക്രമങ്ങള്‍, കാനഡയിലെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍’ എന്നിവ ചൂണ്ടിക്കാട്ടി കൂടുതല്‍ ജാഗ്രതപാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇത് സംബന്ധിച്ച നിര്‍ദേശം ട്വീറ്റ് ചെയ്തു.
കാനഡയില്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍, വിഭാഗീയ അക്രമങ്ങള്‍, ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ കുത്തനെ വര്‍ദ്ധിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയവും കാനഡയിലെ ഹൈക്കമ്മീഷന്/കോണ്‍സുലേറ്റ് ജനറലും ഈ സംഭവങ്ങള്‍ കനേഡിയന്‍ അധികാരികളുമായി ചര്‍ച്ച ചെയ്യുകയും പ്രസ്തുത കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കാനഡയില്‍ ഈ കുറ്റകൃത്യങ്ങളിലെ കുറ്റവാളികളെ ഇതുവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നിട്ടില്ല. വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്ത് കാനഡയിലെ ഇന്ത്യന്‍ പൗരന്മാരും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും യാത്ര/വിദ്യാഭ്യാസത്തിനായി കാനഡയിലേക്ക് പോകുന്നവരും ജാഗ്രത പാലിക്കണമെന്നും കുറിപ്പില്‍ പറയുന്നു.
ഇന്ത്യന്‍ പൗരന്മാര്ക്കും കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലോ ടൊറന്റോയിലേയും വാന്‍കൂവറിലേയും കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയിലോ അവരുടെ വെബ്സൈറ്റുകളിലൂടെയോ MADAD പോര്‍ട്ടല്‍ madad.gov.in വഴിയോ രജിസ്റ്റര്‍ ചെയ്യാം. ഏതെങ്കിലും ആവശ്യമോ അടിയന്തര സാഹചര്യമോ ഉണ്ടായാല്‍ കാനഡയിലെ ഇന്ത്യന്‍ പൗരന്മാരുമായി ബന്ധപ്പെടാന്‍ രജിസ്ട്രേഷന് ഹൈക്കമ്മീഷനെയും കോണ്‍സുലേറ്റ് ജനറലിനെയും പ്രാപ്തരാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.