വാഷിങ്ടൺ: അമേരിക്കയുടെ യഥാർഥ സുഹൃത്താണ് ഇന്ത്യയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രിതികൂല സാഹചര്യങ്ങൾ നേരിടാൻ ഒപ്പമുണ്ടായിരുന്ന ഇന്ത്യ ഇനിയും അത് തുടരുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഫോണിൽ സംസാരിക്കവേ പറഞ്ഞു. മോദിയെ യുഎസ് സന്ദർശനത്തിനായി ട്രംപ് ക്ഷണിക്കുകയും ചെയ്‌തു.


ട്രംപുമായി ഊഷ്‌മള സംഭാഷണമാണ് നടന്നതെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യുമായുളള​ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന് അമേരിക്കയുമായി ഒന്നിച്ചു പ്രവർത്തിക്കാമെന്ന് മോദി ഉറപ്പു നൽകി. ട്രംപിനെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചിട്ടുണ്ടെന്നും മോദി ട്വിറ്ററിൽ പറഞ്ഞു. ഇന്നലെ രാത്രി 11.30നാണ് ട്രംപ് മോദിയെ വിളിച്ചത്. സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലെത്തിയ ശേഷം ട്രംപ് ഔദ്യോഗികമായി വിളിക്കുന്ന അഞ്ചാമത്തെ നേതാവാണ് മോദി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ