ന്യൂഡൽഹി: ആശങ്കയായി രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 4,518 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സജീവ രോഗികളുടെ എണ്ണം 25,782 ആയി. ഒമ്പത് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 5,24,701 ആയി.
കഴിഞ്ഞ 24 മണിക്കൂറിൽ സജീവ കേസുകളുടെ എണ്ണത്തിൽ 1,730 കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.62 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.91 ശതമാനവുമാണ്.
തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് നാലായിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 98.73 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.
കേരളത്തിൽ ഇന്നലെ 1383 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ ആറാം ദിനമാണ് പ്രതിദിന രോഗബാധ ആയിരം കടക്കുന്നത്. എറണാകുളത്താണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
Also Read: സംസ്ഥാനത്ത് പരക്കെ മഴ സാധ്യത; നാളെ മുതൽ കാലവർഷം സജീവമാകും