കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സമ്പത് വ്യവസ്ത നേരിട്ട പ്രതിസന്ധികൾ മറികടക്കുന്നതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിർഭാർ ഭാരതിന് ലക്ഷക്കണക്കിന് വെല്ലുവിളികൾ ഉണ്ടെന്ന് നരേന്ദ്ര മോദി. ആഗോള മത്സരശേഷി ഉണ്ടെങ്കിൽ അവ വർദ്ധിക്കുമെന്നും താൻ സമ്മതിക്കുന്നതായി പറഞ്ഞ പ്രധാനമന്ത്രി, എന്നാൽ ലക്ഷകണക്കിന് പ്രതിസന്ധികൾക്ക് കോടികണക്കിന് പരിഹാരം കണ്ടെത്താനുള്ള ശക്തി ഇന്ത്യയ്ക്കുണ്ടെന്നും കൂട്ടിച്ചേർത്തു. ചെങ്കോട്ടയിൽ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വന്തം കാലിൽ നിൽക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. തീരുമാനിച്ചത് നടത്തിയെടുത്ത ചരിത്രമാണ് ഇന്ത്യയുടേതെന്നും ലക്ഷക്കണക്കിന് രാജ്യസ്നേഹികളുടെ ത്യാഗത്തിന്റെ ഫലമാണ് സ്വാതന്ത്ര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
“ആത്മനിർഭർ ഭാരത് എന്ന ഈ സ്വപ്നം ഇന്ത്യ സാക്ഷാത്കരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ ഇന്ത്യക്കാരുടെ ആത്മവിശ്വാസം, കഴിവ് എന്നിവയിൽ എനിക്ക് വിശ്വാസമുണ്ട്. എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചുകഴിഞ്ഞാൽ, ആ ലക്ഷ്യം കൈവരിക്കുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല.”
കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞങ്ങൾ N-95 മാസ്ക്കുകൾ, പിപിഇ കിറ്റുകൾ, വെന്റിലേറ്ററുകൾ എന്നിവ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇന്ന്, ഇന്ത്യ സ്വന്തം ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, മറ്റ് രാജ്യങ്ങളെ സഹായിക്കാൻ മുന്നോട്ട് വന്നിരിക്കുന്നു.
അസംസ്കൃത വസ്തുക്കൾ കയറ്റി അയച്ച് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യേണ്ടതില്ല. ഉൽപാദനരംഗം മാറണം. ലോകോത്തര ഉൽപ്പന്നങ്ങൾ ഇന്ത്യ നിർമിക്കണം. തദ്ദേശീയ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണം. മെഡിക്കൽ ടൂറിസത്തിനും സാധ്യതകളുണ്ട്. സാമ്പത്തിക വികസനത്തിനൊപ്പം നൈപുണ്യ വികസനവും അനുവാര്യമാണ്. അടിസ്ഥാന സൗകര്യവും വികസിക്കണം. വിവിധ ഗതാഗത മാർഗങ്ങളെ ബന്ധിപ്പിക്കണം.
ലക്ഷക്കണക്കിന് രാജ്യസ്നേഹികളുടെ ത്യാഗത്തിന്റെ ഫലമാണ് സ്വാതന്ത്ര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിന സന്ദേശത്തിൽ കോവിഡ് സ്വാതന്ത്ര്യ സമര സേനാനികൾക്കും സുരക്ഷ സേനയ്ക്കുമൊപ്പം കോവിഡ് പോരാളികൾക്കും പ്രധാനമന്ത്രി ആദരമർപ്പിച്ചു. ‘രാജ്യത്തിനുവേണ്ടി നിരന്തരം പ്രവർത്തിച്ച കൊറോണ യോദ്ധാക്കളെ ഞാൻ അഭിവാദ്യം ചെയ്യുന്നു. കൊറോണ വൈറസിനെതിരായ ഈ പോരാട്ടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു,” പ്രധാനമന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങളിൽ വിപ്ലവം സൃഷ്ടിക്കുന്നതിനായി വിവിധ മേഖലകളിലെ 7,000 പദ്ധതികളെ കണ്ടെത്തി. രാജ്യം മുഴുവൻ മൾട്ടി-മോഡൽ കണക്റ്റിവിറ്റി ഇൻഫ്രാസ്ട്രക്ചറിലേക്ക് നീങ്ങേണ്ടതുണ്ട്. ഏകദേശം 90,000 കോടി രൂപ ദരിദ്രരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി; 80 കോടിയിലധികം ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകിയതായും പ്രധാനമന്ത്രി.