Independence Day 2019 Photos: രാജ്യം എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ന് ദില്ലിയിലെ ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പരേഡ് നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സല്യൂട്ട് സ്വീകരിച്ചു സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തി. ഇന്ത്യൻ എക്സ്പ്രസ്സ് ഫോട്ടോഗ്രാഫർ നീരജ് പ്രിയദർശി പകർത്തിയ ചിത്രങ്ങൾ കാണാം.
Read here: Independence Day 2019 Live Updates: ഒരു രാജ്യം ഒരു ഭരണഘടന എന്ന സ്വപ്നം യാഥാർഥ്യമായി: നരേന്ദ്ര മോദി
വിപുലമായ പരിപാടികളോടെയാണ് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ഇന്ത്യന്‍ പതാക ഉയര്‍ത്തിയ ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
കനത്ത സുരക്ഷാക്രമീകരണങ്ങളാണ് രാജ്യത്ത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്നു ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനമാണ്.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ആറാം തവണയാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത്.
Read here: രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം; പൂർണരൂപം മലയാളത്തില്‍

Express Photo. Tashi Tobgyal
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook