Independence Day 2018 Live Updates: ന്യൂഡല്‍ഹി: രാജ്യം 72ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയർത്തി. സ്വാതന്ത്രദിന ആഘോഷത്തിനായി രാജ്യത്തെ സുപ്രധാന ഇടങ്ങളെല്ലാം സജ്ജമായിക്കഴിഞ്ഞു. ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷയിലാണ് ഇത്തവണ സ്വാതന്ത്രദിന ആഘോഷങ്ങൾ നടക്കുന്നത്. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബിജെപി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം ആരംഭിച്ചത്. സാമൂഹിക നീതിക്കുവേണ്ടി മാറ്റിവച്ച പാർലമെന്റ് സമ്മേളനമായിരുന്നു ഇത്തവണത്തേതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒബിസി കമ്മിഷൻ രൂപീകരിക്കുന്നതിനുള്ള ബിൽ ഈ സമ്മേളനത്തിൽ പാസാക്കാനായത് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

അംബേദ്കർ രൂപം നൽകിയ ഭരണഘടന എല്ലാവർക്കും നീതി ലഭ്യമാക്കുന്നതിനെ കുറിച്ച് പറയുന്നു. അതിവേഗം വളരുകയും എല്ലാ ജനങ്ങൾക്കും നീതി ഉറപ്പാക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.  സാമൂഹിക നീതിക്കുവേണ്ടി മാറ്റിവച്ച പാർലമെന്റ് സമ്മേളനമായിരുന്നു ഇത്തവണത്തേത്. ഒബിസി കമ്മിഷൻ രൂപീകരിക്കുന്നതിനുള്ള ബിൽ ഈ സമ്മേളനത്തിൽ പാസാക്കാനായി എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ കാണാം

 

Independence Day 2018 Live Updates:

11.15 am: ചെങ്കോട്ടയിലെ ചടങ്ങ് കഴിഞ്ഞു പ്രധാന മന്ത്രി പുറത്തേക്ക്

10.40 AM: ചെങ്കോട്ടയില്‍ നിന്നുള്ള സ്വാന്തന്ത്ര്യ ദിനാഘോഷ ചിത്രങ്ങള്‍ കാണാം

9.30 am: ആര്‍എസ്എസ് നേതാവ് ോഹന്‍ ഭാഗവത് ബംഗളൂരുവില്‍ പതാക ഉയര്‍ത്തി

9.20 am: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ടനാവിസ് മുംബൈയില്‍ ദേശീയ പതാക ഉയര്‍ത്തി

9.05 am: വ്യോമസേന രാജ്യത്തെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു

9.03 am: പ്രസംഗത്തിന് ശേഷം കേള്‍വിക്കാരായ കുട്ടികളുടെ അടുത്തെത്തി പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു

9.00 am: ജയ്ഹിന്ദ്, വന്ദേമാതരം, ഭാരത് മാതാ കി ജയ് എന്നിവ ചൊല്ലി പ്രധാനന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം അവസാനിപ്പിച്ചു

8.45 am: ‘എല്ലാവര്‍ക്കും പാര്‍പ്പിടം. എല്ലാവര്‍ക്കും വൈദ്യുതി, എല്ലാവര്‍ക്കും വെള്ളം, എല്ലാവര്‍ക്കും പാചകവാതകം, എല്ലാവര്‍ക്കും ശൗച്യാലയം, എല്ലാവര്‍ക്കും ആരോഗ്യം, എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്. നമ്മളേക്കാളും വികസനം കൈവരിച്ച പല രാജ്യങ്ങളുമുണ്ട്. അവര്‍ക്കും മുകളില്‍ നമ്മള്‍ ഉയരട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്’, മോദി

8.40 am: ‘പെട്ടെന്ന് നടത്തുന്ന മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ ജീവിതം ദുസ്സഹമാക്കി. സര്‍ക്കാര്‍ ഇതിനെതിരായ ബില്‍ ലോക്സഭയിലെത്തിച്ചു. പക്ഷെ ചിലര്‍ ഇതിന് തടസ്സം നിന്നു. എന്നാല്‍ നിങ്ങളെ ശാക്തീകരിക്കാന്‍ സര്‍ക്കാര്‍ പരിശ്രമം തുടരുമെന്ന് എന്റെ മുസ്ലിം സഹോദരിമാര്‍ക്ക് ഞാന്‍ ഉറപ്പ് തരുന്നു’; മോദി

8.35 am: ‘രാജ്യത്തെ നികുതിദായകരോട് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങള്‍ കാരണം മാത്രമാണ് രാജ്യത്ത് ഒന്നിലധികം നയങ്ങള്‍ നടപ്പിലാക്കാനായത്. ഇത് കാരണമാണ് രാജ്യത്തെ ദരിദ്രജനങ്ങളെ ഭക്ഷണം ഊട്ടുന്ന നിലയിലേക്ക് ഉയര്‍ത്താനായത്’- പ്രധാനമന്ത്രി

8.28 am: അമ്പതുകോടിയോളം പേർക്ക് ആരോഗ്യസുരക്ഷയൊരുക്കുന്ന ‘ആയുഷ്മാൻ ഭാരത്’ ദേശീയ ആരോഗ്യസുരക്ഷാ പദ്ധതി പ്രധാനന്ത്രി പ്രഖ്യാപിച്ചു. ദീന്‍ധയാല്‍ ഉപാധ്യായ വാര്‍ഷികദിനമായ സെപ്തംബര്‍ 25ന് പദ്ധതി നടപ്പില്‍ വരും. 10 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആശുപത്രി പരിരക്ഷ നല്‍കുന്ന പദ്ധതിയാണിത്. കണക്കുകള്‍ പ്രകാരം ഏകദേശം 5 ലക്ഷം രൂപയുടെ പരിരക്ഷയാണ് ഓരോ കുടുംബത്തിനും ലഭിക്കുക.

8.24 am: ‘രാജ്യത്തെ ഭക്ഷണ വിപ്ലവുമായി ബന്ധപ്പെട്ട കര്‍ഷകരേയും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടവരേയും ഞാന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ കര്‍ഷകര്‍ ഇപ്പോഴും നേരിടുന്ന ചില പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ്. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. നിരവധി പേര്‍ ഇതിനെ കുറിച്ച് സംശയം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങളുടെ തീരുമാനം ഉറച്ചതാണ്. പുത്തന്‍ നയങ്ങളിലൂടെ വിളകളുടെ ഉത്പാദനം ഇരട്ടിയാക്കും’, പ്രധാനമന്ത്രി

8.20 am: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർക്ക് ദില്ലി വിദൂരമായൊരു പ്രദേശമായിരുന്നു. എന്നാൽ ഇപ്പോൾ അവരെയും ദില്ലിയിലേക്ക് ചേർത്തുപിടിക്കാൻ സാധിക്കുന്നു- പ്രധാനമന്ത്രി

8.15 am: ബഹിരാകാശത്തേക്ക് 2022ൽ ഇന്ത്യ ആളെ അയക്കുമെന്ന് പ്രധാനമന്ത്രി. ബഹിരാകാശത്ത് ഇന്ത്യയുടെ ത്രിവർണ പതാക പാറും. നമ്മുടെ ശാസ്ത്രജ്ഞൻമാർ രാജ്യത്തിന് അഭിമാനമാണെന്നും പ്രധാനമന്ത്രി

8.11 am: ‘ആഗോള തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ തന്നെ മാറി. ഇപ്പോള്‍ ലോകം ഇന്ത്യയുടെ ആശങ്കകള്‍ കേള്‍ക്കാന്‍ തയ്യാറാണ്. ഈ സ്ഥാനത്ത് എത്താന്‍ നമ്മള്‍ കാലങ്ങളായി നമ്മള്‍ കാത്തിരിക്കുകയായിരുന്നു. ഇന്ത്യ എവിടെ പോയാലും ഇരുകൈകളും നീട്ടി സ്വീകരിക്കപ്പെടുന്നുണ്ട്. ലോകത്താകമാനം ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ മൂല്യം വര്‍ധിച്ചു’- പ്രധാനമന്ത്രി

8.05 am: രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് സർക്കാർ തീരുമാനങ്ങൾ എടുക്കുന്നത്. വൺ റാങ്ക് വൺ പെൻഷൻ പദ്ധതിയിൽ സൈനികരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് തീരുമാനമെടുക്കാൻ സാധിച്ചു- മോദി

8.04 am: ‘കര്‍ഷകര്‍ കാലങ്ങളായി താങ്ങുവില ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അത്കൊണ്ട് തന്നെ 1.5 മടങ്ങാണ് ഞങ്ങള്‍ താങ്ങുവില നല്‍കിയത്. മുമ്പ് തീരുമാനം എടുക്കുന്നതില്‍ കാലതാമസം ഉണ്ടായിരുന്നു. ഇപ്പോള്‍ വളരെ പെട്ടെന്നും ശക്തമായും സര്‍ക്കാര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുണ്ട്. ചെറുകിട- വന്‍കിട വ്യവസായങ്ങള്‍ക്ക് ജിഎസ്ടി ആത്മവിശ്വാസം നല്‍കി. ഇപ്പോള്‍ കച്ചവടക്കാര്‍ ജിഎസ്ടി സ്വീകരിച്ചു കഴിഞ്ഞു’, മോദി

8.03 am: ‘ഇന്ത്യയെ ഡിജിറ്റല്‍ രാജ്യമാക്കി മാറ്റാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. എല്ലാ മേഖലകളിലും വികസനം കൊണ്ടു വരാനാണ് ശ്രമം. ജനങ്ങളെ സേവിക്കാനായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും നമ്മുടെ സൈനികര്‍ പരിശ്രമിക്കുന്നുണ്ട്. വേണ്ടപ്പോള്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താനും അവര്‍ കഴിവുളളവരാണ്’; മോദി

8.00 am: ‘മുമ്പുണ്ടായിരുന്ന അതേ രാജ്യം തന്നെയാണ് ഇത്, അതേ ആകാശം, അതേ കടല്‍, അതേ സര്‍ക്കാര്‍ ഓഫീസുകള്‍. പക്ഷം കഴിഞ്ഞ നാല് വര്‍ഷക്കാലമായി രാജ്യം വികസനത്തിലേക്കാണ് കുതിക്കുന്നത്’- പ്രധാനമന്ത്രി

7.58 am: രാജ്യത്തിന്റെ നേട്ടങ്ങളെ കുറിച്ച് നമ്മൾക്ക് അഭിമാനമുണ്ടാകണം. അതോടൊപ്പം എത്ര ത്യാഗങ്ങൾ സഹിച്ചാണ് ഇത് നേടിയെടുത്തതെന്ന് ഓർമിക്കുകയും വേണമെന്ന് മോദി

7.55 am: യുപിഎ സര്‍ക്കാര്‍ ഭരിച്ച വേഗതയില്‍ മുന്നോട്ട് പോയിരുന്നെങ്കില്‍ രാജ്യം ഇന്ന് എവിടെയും എത്തിയിട്ടുണ്ടാവില്ലെന്ന് പ്രധാനമന്ത്രി. വൈദ്യൂതികരണവും ശൗചാലയം നിർമാണവും 2013ലേതു പോലെ തുടർന്നിരുന്നെങ്കിൽ പൂർത്തിയാക്കാൻ ദശാബ്ധങ്ങളെടുക്കുമായിരുന്നുവെന്ന് മോദി

7.50 am: സാമൂഹിക നീതിക്കുവേണ്ടി മാറ്റിവച്ച പാർലമെന്റ് സമ്മേളനമായിരുന്നു ഇത്തവണത്തേത്. ഒബിസി കമ്മിഷൻ രൂപീകരിക്കുന്നതിനുള്ള ബിൽ ഈ സമ്മേളനത്തിൽ പാസാക്കാനായി: പ്രധാനമന്ത്രി

7.44 am: അംബേദ്കർ രൂപം നൽകിയ ഭരണഘടന എല്ലാവർക്കും നീതി ലഭ്യമാക്കുന്നതിനെ കുറിച്ച് പറയുന്നു. അതിവേഗം വളരുകയും എല്ലാ ജനങ്ങൾക്കും നീതി ഉറപ്പാക്കുകയും ചെയ്യണം: പ്രധാനമന്ത്രി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook