Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കൂട്ടണം, ഗര്‍ഭിണികള്‍ക്കും വാക്‌സിനെടുക്കാം: വിദഗ്ധ സമിതി

വാക്സിൻ എടുക്കണോയെന്ന കാര്യത്തിൽ ഗർഭിണികൾക്ക് സ്വയം തീരുമാനമെടുക്കാം

covid vaccine, ie malayaam

ന്യൂഡൽഹി: കോവിഷീൽഡ് വാക്സിന്റെ രണ്ടു ഡോസുകൾക്കിടയിലുളള ഇടവേള കൂട്ടണമെന്ന് കേന്ദ്രസർക്കാരിന്റ വിദഗ്‌ധ സമിതി. 12-16 ആഴ്ചയ്ക്കുളളിൽ വാക്സിൻ എടുത്താൽ മതിയെന്നാണ് ശുപാർശ. നിലവിൽ കോവിഷീൽഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് ആറ് മുതൽ എട്ട് ആഴ്ചയ്ക്കിടയിൽ എടുക്കണമെന്നാണ് നിർദേശം. അതേസമയം, കോവാക്സിൻ ഡോസുകളുടെ ഇടവേളയിൽ മാറ്റം വേണമെന്നതിനെക്കുറിച്ച് നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (NTAGI) നിർദേശിച്ചിട്ടില്ല.

SARS-CoV-2 അസുഖമുള്ളവർ സുഖം പ്രാപിച്ച് ആറുമാസത്തിനുശേഷം വാക്സിൻ എടുത്താൽ മതിയെന്നും എൻ‌ടി‌ജി‌ഐ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിലവിലെ പ്രോട്ടോക്കോൾ അനുസരിച്ച്, കോവിഡ് മുക്തരായവർ നാല് മുതൽ എട്ട് ആഴ്ചയ്ക്കുശേഷം വാക്സിൻ എടുക്കാമെന്നാണ്. നിരവധി സംസ്ഥാനങ്ങളിൽനിന്നും കോവിഡ് വാക്സിനുകളുടെ കുറവ് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ശുപാർശ.

Read More: ആദ്യ കുത്തിവയ്പിനു ശേഷം കോവിഡ് ബാധിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ എപ്പോൾ?

പരിശോധനയ്‌ക്കായി പോകുന്ന എല്ലാ ഗർഭിണികളെയും കോവിഷീൽ‌ഡ്, കോവാക്സിൻ‌ എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും അറിയിക്കണമെന്ന് എൻ‌ടി‌ജി ശുപാർശ ചെയ്തു. അതിനുശേഷം, വാക്സിൻ എടുക്കണോയെന്ന കാര്യത്തിൽ ഗർഭിണികൾക്ക് സ്വയം തീരുമാനമെടുക്കാം. മുലയൂട്ടുന്ന എല്ലാ സ്ത്രീകൾക്കും പ്രസവശേഷം എപ്പോൾ വേണമെങ്കിലും കോവിഡ് -19 വാക്സിനുകൾ സ്വീകരിക്കാമെന്ന് സമിതി നിർദേശിച്ചു. നിലവിലെ വാക്സിനേഷൻ പ്രോട്ടോക്കോൾ അനുസരിച്ച്, ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും കൊറോണ വൈറസ് വാക്സിൻ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമല്ലാത്തതിനാൽ അവർ വാക്സിൻ എടുക്കേണ്ടതില്ല.

ആദ്യ ഡോസ് ലഭിച്ച വ്യക്തിക്ക് രണ്ടാമത്തെ ഡോസ് എടുക്കുന്നതിനു മുൻപ് കോവിഡ് -19 പോസിറ്റീവ് ആണെങ്കിൽ, രോഗമുക്തി നേടിയ ശേഷം 4-8 ആഴ്ച വരെ കാത്തിരിക്കണം. പ്ലാസ്മ ചികിത്സയ്ക്ക് വിധേയരായവർ ആശുപത്രിവിട്ട് മൂന്നു മാസത്തിനു ശേഷമേ വാക്സീൻ സ്വീകരിക്കാവൂ. ആശുപത്രിയിലോ ഐസിയു പരിചരണത്തിലോ ആയിരുന്ന ഗുരുതര അസുഖമുള്ള വ്യക്തികൾ അടുത്ത കോവിഡ് വാക്സിൻ 4-8 ആഴ്ചകൾക്കുള്ളിൽ എടുത്താൽ മതിയെന്നും വിദഗ്ധ സമിതി നിർദേശിച്ചിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Increase gap between two doses of covishield to 12 16 weeks panel498381

Next Story
ഒരു മാസത്തിനിടെ 17 പേരുടെ ജീവനെടുത്ത് കോവിഡ്; മരണഭീതിയിൽ ഒരു ഗ്രാമംUP, UP Covid, UP Covid death, Yogi Adityanath, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാള
The moderation of comments is automated and not cleared manually by malayalam.indianexpress.com