മുംബെെ: റിലയന്‍സ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്ന് മക്കള്‍ക്കും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. മുംബൈ ആദായ നികുതി വകുപ്പ് വിഭാഗമാണ് അംബാനി കുടുംബത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിച്ച അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. 2015 ലെ കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
വിദേശ ബാങ്കുകളിലെ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിദേശ ബാങ്കുകളിലെ നിക്ഷേപം വെളിപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എച്ച്എസ്ബിസി ജനീവയില്‍ 700 വ്യക്തികള്‍ക്ക് അക്കൗണ്ട് ഉള്ളതായി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഐടി വിഭാഗം അന്വേഷണം ആരംഭിച്ചത്. എച്ച്എസ്ബിസി ജനീവ അക്കൗണ്ട് ഉള്ളവരുടെ എണ്ണം 1,195 ആയി വര്‍ധിച്ചെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
Read in English: Income Tax serves notices to Reliance First Family under Black Money Act
ആദായനികുതി വകുപ്പ് അന്വേഷണ വിവരങ്ങള്‍ റിപ്പോര്‍ട്ടായി നല്‍കിയത് 2019 ഫെബ്രുവരി നാലിനാണ്. ഇതിനു ശേഷം മാര്‍ച്ച് 28 നാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്. എന്നാല്‍, നോട്ടീസിലെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് റിലയന്‍സ് ഗ്രൂപ്പ് പ്രതിനിധി പറഞ്ഞു.