ന്യൂഡൽഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് അഞ്ച് വരെ നീട്ടി. ഇന്നായിരുന്നു അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

ആധാറും പാൻ കാർഡും ലിങ്ക് ചെയ്യുന്നതടക്കം നിരവധി നടപടിക്രമങ്ങൾ ഇത്തവണ ഏർപ്പെടുത്തിയിരുന്നു. ഇത് നികുതിദായകരെ ആശയകുഴപ്പത്തിലാക്കി. ഇത് പരിഗണിച്ചാണ് തീയതി നീട്ടിയത്.

പുതിയ സാഹചര്യത്തിൽ അൻപത് ശതമാനം പേർ മാത്രമേ അധാറും പാൻ കാർഡും ബന്ധിപ്പിച്ചിട്ടുള്ളൂവെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ അവസാന തീയതി നീട്ടുമെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ