ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. തന്റെ ആദ്യ ബജറ്റ് അവതരണത്തിൽ നികുതിദായകർക്ക് ആശ്വാസകരമായ പ്രഖ്യാപനമാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത്. ഇനി മുതൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ പാൻ കാർഡിനു പകരമായി ആധാർ കാർഡ് ഉപയോഗിക്കാം. സെപ്റ്റംബർ ഒന്ന് മുതൽ നിർദ്ദേശം നിലവിൽ വരും.

നേരത്തെ ആദായ നികുതി നിയമപ്രകാരം പാൻ കാർഡ് നമ്പർ നികുതിദായകർ നിർബന്ധമായും സമർപ്പിക്കണമെന്നായിരുന്നു. എന്നാൽ ഏപ്രിൽ ഒന്ന് മുതൽ പാൻ കാർഡുമായി ആധാർ കാർഡ് ബന്ധിപ്പിക്കണമെന്ന നിയമം പ്രാബല്യത്തിലെത്തിയതോടെയാണ് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് പാൻ കാർഡിനു പകരമായി ആധാർ കാർഡ് ഉപയോഗിക്കാം എന്ന സ്ഥിതി നിലവിൽ വന്നത്.

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതിങ്ങനെ

ആദായനികുതി റിട്ടേൺ ഫോം (ITR Forms)

ITR 1 – ശമ്പളത്തിൽ നിന്ന് വരുമാനം ഉള്ളവരും ഒരു വീട് മറ്റ് വരുമാനങ്ങൾ എന്നിവ ഉള്ളവരും കുറഞ്ഞത് 50 ലക്ഷം രൂപ വരുമാനമുള്ളവരും. ഓൺലൈനായും ഓഫ്‌ലൈനായും ഫോം സമർപ്പിക്കാവുന്നതാണ്.

ITR 2 – വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും (എച്ച്‌യുഎഫ്) മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ് ഐടിആർ–2. എന്നാൽ ഇവർക്ക് കച്ചവടത്തിൽ നിന്നോ പ്രഫഷനിൽനിന്നോ വരുമാനം ഉണ്ടാകാൻ പാടില്ല. ഓൺലൈനായി വേണം ഇത് സമർപ്പിക്കുവാൻ.

ITR 3 – ബിസിനസിൽ നിന്നും മറ്റ് പ്രഫഷണൽ വരുമാനവും ഉള്ള വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും (എച്ച്‌യുഎഫ്) മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ് ITR 3. ഓൺലൈനായി വേണം ഇത് സമർപ്പിക്കുവാൻ.

ITR 4 – ബിസിനസിൽ നിന്നും മറ്റ് പ്രഫഷണൽ വരുമാനവും ഉള്ള വ്യക്തികൾക്കും. ഓൺലൈനായും ഓഫ്‌ലൈനായും ഫോം സമർപ്പിക്കാവുന്നതാണ്.

ITR 5 – ഐടിആർ 7 സമർപ്പിക്കുന്നവർക്കും ഹിന്ദു അവിഭക്ത കുടുംബങ്ങളും കമ്പനിയും അല്ലാത്തവർക്കും. ഓൺലൈനായി വേണം സമർപ്പിക്കുവാൻ.

ITR 6- കമ്പനികൾ നൽകേണ്ടതാണ്. സ്റ്റാർട്ടപ്പുകൾക്കു പ്രത്യേക കോളമുണ്ട്. വ്യവസായ വകുപ്പിന്റെ അംഗീകാരം, നിക്ഷേപകർ, ഓഹരി ഇഷ്യു വില, കിട്ടിയ ഫണ്ട് തുടങ്ങി വിവരങ്ങൾ നൽകണം.

ആദായനികുതി റിട്ടേൺ ഓൺലൈനായി ഫയൽ ചെയ്യേണ്ടതിങ്ങനെ

സ്റ്റെപ്പ് 1 – യൂസർ ഐഡി, പാസ്‌വേർഡ്, ജനന തീയതി, ഡേറ്റ് ഓഫ് ഇൻകോർപ്പറേഷൻ ക്യാപ്ച്ച എന്നിവ ഉപയോഗിച്ച് ഈ ഫയലിങ് വെബ്‌സൈറ്റിൽ ലോഗ് ഇൻ ചെയ്യുക.

സ്റ്റെപ്പ് 2 – ഈ ഫയലിൽ എത്തി “Prepare and Submit ITR Online” ൽ ക്ലിക്ക് ചെയ്യുക

സ്റ്റെപ്പ് 3 – ആദായനികുതി ഫോം തിരഞ്ഞെടുക്കുക

സ്റ്റെപ്പ് 4 – വിവരങ്ങൾ പൂരിപ്പിച്ച ശേഷം സബ്‌മിറ്റ് ബട്ടൻ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 5 – ഡിജിറ്റൽ സിഗ്‌നേച്ചർ സർട്ടിഫിക്കേറ്റ് അപ്‌ലോഡ് ചെയ്യുക (വേണമെങ്കിൽ)

സ്റ്റെപ്പ് 6 – സബ്‌മിറ്റ് ബട്ടൻ ക്ലിക്ക് ചെയ്യുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook