Income Tax Return Filing 2019-20: 2019-20 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കുന്നതിനുളള അവസാന തീയതിയാണ് ഇന്ന് (ഓഗസ്റ്റ് 31). വാർഷിക വരുമാനം 2,50,000 മുകളിലുള്ളവർ അത് സ്ത്രീയായാലും പുരുഷനായാലും ഐടിആർ ഫയൽ ചെയ്യണം.
നികുതിദായകർക്കായി ഇ-ഫൈലിങ് സൗകര്യവും ആദായ നികുതി വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇ-ഫൈലിങ് പോർട്ടലിന്റെ മറ്റൊരു വെർഷനാണിത്. ആദായ നികുതി ദായകർക്ക് വളരെ എളുപ്പത്തിൽ ഐടിആർ ഫയൽ ചെയ്യുന്നതിനു വേണ്ടിയുളളതാണ് ഈ സംവിധാനം. http://www.incometaxindiaefiling.gov.in എന്ന പോർട്ടൽ വഴി വെറും 15 മിനിറ്റുകൾക്കുളളിൽ ഐടിആർ സമർപ്പിക്കാം.
ജൂലൈ 31 ആണ് അവസാന തീയതിയെങ്കിലും 2020 മാര്‍ച്ച് 31 വരെ നികുതി അടക്കാനുള്ള അവസരമുണ്ട്. എന്നാല്‍ പിഴ അടക്കേണ്ടി വരും. നിയമപ്രകാരം ഡിസംബര്‍ 31 ന് വരെ അടക്കുന്നതിന് 5000 രൂപയായിരിക്കും പിഴയായി അടക്കേണ്ടി വരിക. ഡിസംബര്‍ 31 കഴിഞ്ഞിട്ടും അടച്ചില്ലെങ്കില്‍ അത് 10000 രൂപയായി ഉയരും. അതേസമയം, വരുമാനം 500000 രൂപയില്‍ കൂടുതലല്ലെങ്കില് 1000 ല്‍ കൂടില്ല.
Income Tax Return (ITR) Filing 2019-20: ആദായ നികുതി റിട്ടേണ്‍: അറിയേണ്ടതെല്ലാം
മാര്‍ച്ച് 31 വരെ അടക്കുന്നത് നികുതി അടക്കാന്‍ വൈകിയതായി മാത്രമേ പരിഗണിക്കുകയുള്ളൂ. എന്നാല്‍ വര്‍ഷാവസാനം കഴിഞ്ഞിട്ടും അടച്ചില്ലെങ്കില്‍ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കും. ഇതോടെ വൈകിയതിന് പുറമെ നികുതി അടക്കാതിരുന്നതിനും പണം അടക്കേണ്ടി വരും. നികുതി അടച്ചില്ലെങ്കില്‍ ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവും ലഭിക്കുന്നതായിരിക്കും.