ചെന്നൈ : തമിഴ്നാട് ആരോഗ്യമന്ത്രി വിജയഭാസ്കറിന്‍റെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. പുതുക്കോട്ടയിലെ ആരോഗ്യമന്ത്രിയുടെ വീട്ടിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്. ഈ വർഷം വിജയഭാസ്കറിന്‍റെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തുന്ന രണ്ടാമത്തെ റെയ്ഡാണിത്.

വിജയഭാസ്കറിന്‍റെ ചെന്നൈയിലെ ഗ്രീൻവേ റോഡിലുള്ള വീട്ടിൽ കഴിഞ്ഞ മാസം ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ആർ.കെ. നഗർ ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് പണം നൽകിയെന്ന പരാതിയെ തുടർന്നാണു ചെന്നൈയിലെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ