മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ സഹായികളുടെ വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്

9 കോടി രൂപ ഇതുവരെ പിടിച്ചെടുത്തതായാണ് വിവരം

ന്യൂഡൽഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്‍റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കക്കറിന്റേയും, മുന്‍ ഉപദേഷ്ടാവ് രാജേന്ദ്ര കുമാറിന്റേയും ഡല്‍ഹിയിലെ വസതിയില്‍ അടക്കം രാജ്യത്തെ 50 ഇടങ്ങളിൽ ആദായനികുതി വകുപ്പിന്‍റെ പരിശോധന. ഹവാല കേസ് ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്.

ഡൽഹിയിലെ 35 സ്ഥലങ്ങളിലും മധ്യപ്രദേശിലെ ഭൂല, ഇൻഡോർ, ഗോവ എന്നിവിടങ്ങളിലുമാണ് പരിശോധന നടക്കുന്നത്. രാവിലെ മൂന്നിന് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. 9 കോടി രൂപ ഇതുവരെ പിടിച്ചെടുത്തതായാണ് വിവരം. കഴിഞ്ഞ മാസം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വന്നതിന് പിന്നാലെ രണ്ട് ഉദ്യോഗസ്ഥര്‍ രാജി വച്ചിരുന്നു.

പ്രവീൺ കക്കാറിന്‍റെ ഇൻഡോറിലെ‍യും രാജേന്ദ്ര കുമാറിന്‍റെ ഡൽഹിയിലെയും വസതികളിലുമാണ് പരിശോധന. അമീറ ഗ്രൂപ്പ്, മോസർ ബീയർ എന്നിവയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ആദായനികുതി വകുപ്പിലെ മുന്നൂറിലധികം ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. നിലവില്‍ കോണ്‍ഗ്രസിനായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന തിരക്കിലാണ് കമല്‍നാഥ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Income tax officers raid homes of kamal naths aides in delhi and indore

Next Story
‘എനിക്ക് മോദിയെ ഇഷ്ടമാണ്’; രാഹുലിന്റെ വാക്ക് കേട്ട് മോദിക്കായി മുദ്രാവാക്യം മുഴക്കി വിദ്യാർഥികള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com