ബംഗളൂരു: കുതിരക്കച്ചവട ഭീഷണിയെത്തുടര്‍ന്ന് ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ താമസിക്കുന്ന ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ഗുജറാത്തി​ലെ കോൺഗ്രസ്​ എം.എൽ.എമാരെ പാർപ്പിച്ചിരിക്കുന്ന ഈഗിൾടൺ ഗോർഫ്​ റിസോട്ടിലാണ്​ റെയ്​ഡ്​ നടക്കുന്നത്​. ഈ എം.എൽ.എമാരുടെ ചുമതല ശിവകുമാറിനാണ്​ കോൺഗ്രസ്​ ഏൽപ്പിച്ചിരുന്നത്​.

ഗുജറാത്തിലെ 42കോൺഗ്രസ്​ എം.എൽ.എമാരെ ഇൗ ആഡംബര റിസോർട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന്​ ബി.ജെ.പി ആരോപിച്ചിരുന്നു. ഗുജറാത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കുന്ന ഈ സമയത്ത്​ 15 കോടിയോളം രൂപ വാഗ്​ദാനം ചെയ്​ത്​ എം.എൽ.എമാരെ പിടിച്ചെടുക്കാൻ ബി.​ജെ.പി ശ്രമിക്കുന്നുവെന്നാണ്​ കോൺഗ്രസിശൻറ ആരോപണം.

10 പേരടങ്ങുന്ന ആദായ നികുതി വകുപ്പ്​ സംഘത്തോടൊപ്പം സെൻട്രൽ റിസർവ്​ പൊലീസ്​ ഫോഴ്​സും റെയ്​ഡിൽ പ​ങ്കെടുക്കുന്നുണ്ട്​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook