കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് വരുമാന നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ഐഎ അടക്കം നാല് ഏജന്‍സികള്‍ക്ക് കൈമാറും. കാബിനറ്റ് സെക്രട്ടറിയേറ്റ്, ഇന്റലിജന്‍സ് ബ്യൂറോ, നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എന്നിവയ്ക്ക് വരുമാന നികുതി നിയമത്തിന്റെ 138 (1) വകുപ്പ് അനുസരിച്ച് നികുതിയുടെ വിവരങ്ങള്‍ നല്‍കും.
നിലവില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ്, സാമ്പത്തിക ഇന്റലിജന്‍സ് യൂണിറ്റ് ഡയറക്ടര്‍, വിദേശ നാണ്യ വിനിമയ ചട്ടവുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി 50 ഓളം ഏജന്‍സികള്‍ക്ക് നികുതി ദായകന്റെ വിവരങ്ങള്‍ കൈമാറുന്നുണ്ട്.
പുതുതായി ഇറങ്ങിയ നോട്ടിഫിക്കേഷന്‍ പ്രകാരമാണ് നികുതി വകുപ്പിന് നാല് ഏജന്‍സികള്‍ക്കു കൂടി വിവരങ്ങള്‍ കൈമാറുന്നത്. ഈ ഏജന്‍സികളെ കൂടി വിവരങ്ങള്‍ കൈമാറേണ്ട സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് നോട്ടിഫിക്കേഷന്‍ ഇറങ്ങിയത്.
നിയമവിരുദ്ധമായ വഴികളിലൂടെയോ ഭീകര പ്രവര്‍ത്തനങ്ങളിലൂടെയോ ലഭിക്കുന്ന വരുമാനത്തെ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികളെ സഹായിക്കുന്നതാണ് പുതിയ നോട്ടിഫിക്കേഷന്‍ എന്ന് ടാക്‌സ്മാന്‍ ഡിജിഎം നവീന്‍ വാധ്വാ പറഞ്ഞു.
Read in English: Income-Tax department to share account data with intel, probe agencies