ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചര്‍ച്ച ചെയ്യാൻ കോണ്‍ഗ്രസിന്‍റെ പ്ലീനറി സമ്മേളനം ഇന്ന് ഡൽഹിയിൽ തുടങ്ങും. രാവിലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പതാക ഉയർത്തും. തുടർന്ന് കോൺഗ്രസിന്റെ മാർഗ്ഗ രേഖ സമ്മേളനത്തിൽ അവതരിപ്പിക്കും.

രാഹുൽ അധ്യക്ഷപദം ഏറ്റെടുത്തതിന് ശേഷമുളള ആദ്യ പ്ലീനറി സമ്മേളനമാണിത്. രാഷ്ട്രീയ-സാമ്പത്തിക വിഷയങ്ങളടക്കമുള്ള നാല് പ്രമേയങ്ങൾ സമ്മേളനം പാസാക്കും. കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പുകളെ എങ്ങനെ നേരിടണമെന്നതുൾപ്പടെയുള്ള കാര്യങ്ങളും സമ്മേളനം ചർച്ച ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ