scorecardresearch

അണുവിമുക്തമാക്കാത്ത നിർമ്മാണ പ്രക്രിയകൾ; ഇന്ത്യയിലും ചൈനയിലും എഫ്ഡിഎ പരിശോധനകൾ അപര്യാപ്തം

ചൈനീസ്, ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കൾക്കാണ് ഏറ്റവും കൂടുതൽ എഫ്ഡിഎ മുന്നറിയിപ്പ് കത്തുകൾ ലഭിക്കുന്നത്

ചൈനീസ്, ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കൾക്കാണ് ഏറ്റവും കൂടുതൽ എഫ്ഡിഎ മുന്നറിയിപ്പ് കത്തുകൾ ലഭിക്കുന്നത്

author-image
WebDesk
New Update
medicine| health, ie malayalam|multivitamins

നിങ്ങളുടെ പ്രായം, ലിംഗഭേദം, ആരോഗ്യം, പോഷക ആവശ്യകതകൾ എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ഡോസ് തീരുമാനിക്കേണ്ടത്.പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ചൈനയിലും ഇന്ത്യയിലും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനകൾ “അപര്യാപ്തമാണ്”എന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. രാജ്യങ്ങൾ എഫ്ഡിഎ സുരക്ഷാ ചട്ടങ്ങൾ ആവർത്തിച്ച് ലംഘിക്കുന്നതിന്റെ പാറ്റേൺ പ്രകടമാക്കുന്നുവെന്ന് കമ്മിറ്റി റെഗുലേറ്ററിന് കത്തെഴുതി.

Advertisment

ഈ ലംഘനങ്ങളിൽ മരുന്നുകളിലെ അർബുദ പദാർത്ഥങ്ങൾ, ഡാറ്റ നശിപ്പിക്കുകയോ വ്യാജമാക്കുകയോ ചെയ്യുക, അണുവിമുക്തമാക്കാത്ത നിർമ്മാണ പ്രക്രിയകൾ ഉപയോഗിക്കുക എന്നിവ ഉൾപ്പെടുന്നതായി കത്തിൽ പറയുന്നു. "ചൈനീസ്, ഇന്ത്യൻ നിർമ്മാതാക്കൾക്കാണ് ഏറ്റവും കൂടുതൽ എഫ്ഡിഎ മുന്നറിയിപ്പ് കത്തുകൾ ലഭിക്കുന്നത്," അതിൽ പറയുന്നു. യുഎസിലെ 32% ജനറിക് മരുന്നുകളും 45% സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകളും ഈ രാജ്യങ്ങളിൽനിന്നാണ് എത്തുന്നത്. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിയിൽ രാജ്യം അമിതമായി ആശ്രയിക്കുന്നതിനെയും അതിൽ ചോദ്യം ചെയ്യുന്നു.

എഫ്ഡിഎയുടെ വിദേശ പരിശോധന നയങ്ങൾ, പകർച്ചവ്യാധി നിയന്ത്രണങ്ങൾ നീക്കം ചെയ്തതിന് ശേഷം നടത്തിയ വ്യക്തിഗത പരിശോധനകൾ, അത്തരം പരിശോധനകൾ നടത്താൻ വിവിധ രാജ്യങ്ങളിൽ ലഭ്യമായ ഇൻസ്പെക്ടർമാരുടെ എണ്ണം എന്നിവയും കമ്മിറ്റി ചോദ്യം ചെയ്തു.

2019ൽ 131 പരിശോധനകളാണ് ചൈനയിൽ നടത്തിയത്. എന്നാൽ 2020 മുതൽ 2022 വരെ രാജ്യത്ത് 40 പരിശോധനകൾ മാത്രമേ നടത്തിയിട്ടുള്ളൂവെന്ന് ചൈനയിലെ പരിശോധനകളുടെ ഡാറ്റ ഉദ്ധരിച്ച് കമ്മിറ്റി പറഞ്ഞു. 2014-15 കാലയളവിൽ ഇന്ത്യയിലെ നടത്തിയവ പ്രയോജനപ്രദമാണെന്ന് തെളിഞ്ഞിട്ടും ഉൽപ്പാദന കേന്ദ്രങ്ങളിൽ അപ്രഖ്യാപിത പരിശോധന നടത്തുന്നത് എന്തുകൊണ്ടാണ് റെഗുലേറ്റർ നിർത്തിയതെന്നും സമിതി ചോദ്യം ചെയ്തു.

Advertisment

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, "ഗുരുതരവും ആവർത്തിച്ചുള്ള ഗുണനിലവാര നിയന്ത്രണ പരാജയങ്ങളും" റെഗുലേറ്ററിന് അറിയാമായിരുന്നിട്ടും കീമോതെറാപ്പി മരുന്നുകളായ കാർബോപ്ലാറ്റിൻ, സിസ്പ്ലാറ്റിൻ എന്നിവയുടെ വിതരണത്തിന് അഹമ്മദാബാദ് ആസ്ഥാനമായുള്ള ഇൻറാസ് ഫാർമസ്യൂട്ടിക്കൽസിനെ ആശ്രയിക്കുന്നത് എന്തുകൊണ്ടാണെന്ന് കമ്മിറ്റി എഫ്ഡിഎയോട് ചോദിച്ചു. യുഎസിലേക്ക് മരുന്ന് വിതരണം ചെയ്യുന്ന അഞ്ച് കമ്പനികളിൽ ഒന്നാണ് ഇന്ത്യൻ കമ്പനിയെന്ന് സമിതി പറഞ്ഞു.

ഗുണനിലവാര നിയന്ത്രണ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ അഹമ്മദാബാദ് പ്ലാന്റിലെ ഉൽപ്പാദനം സ്വമേധയാ നിർത്താൻ കമ്പനി തീരുമാനിച്ചു. പ്ലാന്റ് അടച്ചുപൂട്ടുന്നതുവരെ എഫ്ഡിഎ ഇതിനെക്കുറിച്ച് അറിയാത്തത് എന്തുകൊണ്ടാണെന്ന് സമിതി ചോദ്യം ചെയ്തു. ഇത് യുഎസ് വിപണിയിൽ ഈ മരുന്നുകളുടെ ക്ഷാമത്തിലേക്ക് നയിച്ചു.

“ഇൻറാസ് ഫാർമസ്യൂട്ടിക്കൽസ്,ലിമിറ്റഡ്, മാനുഫാക്ചറിംഗ് ഫെസിലിറ്റി, ഇൻറാസ് അക്കോഡ് ഹെൽത്ത്കെയർ, ഐഎൻസി, അതിന്റെ യുഎസ് അനുബന്ധ സ്ഥാപനത്തിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം, യുഎസിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിതരണവും താൽക്കാലികമായി നിർത്താൻ സ്വമേധയാ തീരുമാനമെടുത്തു. സിസ്പ്ലാറ്റിൻ, കാർബോപ്ലാറ്റിൻ എന്നിവയാണ് ഈ രണ്ട് ഉൽപ്പന്നങ്ങൾ, "ഇൻറാസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

China Medicine News India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: