റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയിലാണ് ഇത്രയും പാക് സൈനികർ കൊല്ലപ്പെട്ടത്. ഈ കാലയളവിൽ 28 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതായും കണക്കുകൾ പറയുന്നു.

അതേമസമയം, കൊല്ലപ്പെട്ട സൈനികരുടെ കണക്ക് അംഗീകരിക്കാൻ പാക് സൈന്യം തയ്യാറായിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഡിസംബർ 25 ന് 5 പേരടങ്ങിയ ആർമി കമാൻഡോ സംഘം നിയന്ത്രണരേഖ മറികടന്ന് 3 പാക് സൈനികരെ കൊലപ്പെടുത്തിയതായും അടുത്ത വൃത്തങ്ങൾ പറയുന്നു.

കഴിഞ്ഞ ഒരു വർഷമായി ജമ്മു കശ്മീരിൽ പാക്കിസ്ഥാനെതിരെയുളള നടപടി ഇന്ത്യൻ സൈന്യം ശക്തമാക്കിയിട്ടുണ്ട്. പാക് സൈന്യത്തിന്റെ വെടിനിർത്തൽ കരാർ ലംഘനത്തിന് ഇന്ത്യ ശക്തമായാണ് തിരിച്ചടി നൽകുന്നത്. ഇന്ത്യൻ തിരിച്ചടിയിൽ 138 പാക് സൈനികർക്ക് ഗുരുതരമായും 155 പേർക്ക് ചെറിയ പരുക്കുകളും സംഭവിച്ചതായി ഇന്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 70 ഇന്ത്യൻ സൈനികർക്കും പരുക്കേറ്റിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ