/indian-express-malayalam/media/media_files/uploads/2023/09/JP-AIADMK.jpg)
Senior AIADMK leaders. | Credits: Facebook
ജയലളിതയുടെ മരണത്തിനു ശേഷമുള്ള പ്രക്ഷുബ്ധമായ കാലഘട്ടത്തിൽ എഐഎഡിഎംകെ, എടുത്തുചാടി ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടു. ബി ജെ പി വാഗ്ദാനം ചെയ്ത സ്ഥിരതയുള്ള സഖ്യം ഉപേക്ഷിച്ച് ഇപ്പോൾ പുറത്തുപോകാനുള്ള തീരുമാനമാണ് എഐഎഡിഎംകെ സ്വീകരിച്ചത്.
തമിഴ്‌നാട് ബി ജെ പി നേതാവ് കെ.അണ്ണാമലൈ നടത്തിയ പരാമർശങ്ങൾ സഖ്യത്തോട് വിടപറയുന്നതിലെ ഏറ്റവും പുതിയ പ്രേരണയായിരിക്കാം, എന്നാൽ,കുറച്ചുകാലമായി എഐഎഡിഎംകെ തങ്ങളുടെ സാധ്യതകൾ പരിശോധിക്കുകയായിരുന്നു. സംസ്ഥാനത്ത് പുതിയ വഴിതെളിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അനിവാര്യതയാണ് എഐഎഡിഎംകെയുടെ വേർപിരിയലിലേക്ക് പോകാനുള്ള തീരുമാനത്തിന് ഇപ്പോൾ കൂടുതൽ പ്രേരിപ്പിച്ചത്.
കൂടാതെ, എഐഎഡിഎംകെ, ബിജെപിക്ക് മുന്നിൽ തങ്ങളുടെ വാതിലുകൾ അടച്ചിട്ടില്ലെന്ന മതിയായ സൂചനകൾ നൽകിയിട്ടുമുണ്ട്, അവർ അടുത്ത നീക്കത്തിനായി കാത്തിരിക്കുകയാണ്, അതുകൊണ്ടാണ്, സഖ്യമുപേക്ഷിച്ച് ഒരു ദിവസത്തിന് ശേഷം, എഐഎഡിഎംകെ നേതൃത്വം പാർട്ടിയുടെ പ്രധാന വക്താക്കൾ ഉൾപ്പെടെ എല്ലാ മുതിർന്ന നേതാക്കളോടും കുറഞ്ഞത് ഒരാഴ്ചയെങ്കിലും ബിജെപിയെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കണമെന്ന് കർശന നിർദ്ദേശം നൽകിത്. അതുകൊണ്ടാണ് “ഇന്നലെ ഒരു തീരുമാനമെടുത്തത് കാത്തിരുന്നു കാണാമെന്ന്.” ആണെന്ന് ഒരു പാർട്ടി നേതാവ് പറഞ്ഞത്.
ബി ജെ പി.യുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിക്കുമ്പോൾ പോലും, അതിലെ പഴി മുഴുവൻ ബിജെ പിയുടെ തമിഴ്നാട്ടിലെ നേതാവ് അണ്ണാമലൈക്ക് മേൽ ചാർത്തി, നരേന്ദ്ര മോദിയെയും അമിത് ഷായെയും ആക്രമിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ എഐഎഡിഎംകെ ശ്രദ്ധിച്ചത്.
ആ യോഗത്തിൽ, പല നേതാക്കളും എൻഡിഎ സഖ്യത്തിൽ നിന്ന് പുറത്തുപോകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു, എഐഎഡിഎംകെയുടെ “വിശ്വാസ്യത” നിലനിർത്തുന്നതിനും ബിജെപിയുമായുള്ള എഐഎഡിഎംകെയുടെ ബന്ധമാണ് കാരണം, അകന്നുപോയ ദലിതുകൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നിവരുൾപ്പെ ടെയുള്ള സുപ്രധാന വോട്ടിങ് ബ്ലോക്കുകളുടെ വിശ്വാസം നിലനിർത്താനും ഇത് ആവശ്യമാണെന്ന് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി സംസ്ഥാനത്തെ വോട്ടർമാർക്ക് ഒരു ഘടകമല്ല, പ്രത്യേകിച്ച് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ.
കൃത്യസമയത്ത് തീരുമാനമെടുത്തതിനാൽ, എഐഎഡിഎംകെയ്ക്ക് "പ്രാഥമികമായി സ്ത്രീകളും ദലിതരും ഉൾപ്പെടുന്ന ചരിത്രപരമായി ഉറച്ച പിന്തുണയും അടിത്തറയുംവീണ്ടെടുക്കാനും അതിനെ ഏകോപിപ്പിക്കാനും അവസരമുണ്ട്," എന്ന് ഒരു മുതിർന്ന നേതാവ് പറഞ്ഞു.
സമീപ കാലത്ത്, ഡിഎംകെ സഖ്യകക്ഷിയായ തോൽ തിരുമാവളവന്റെ വിസികെയ്ക്കും ഡോ കെ കൃഷ്ണസ്വാമിയുടെ പുതിയ തമിഴകം പാർട്ടിക്കും പിന്നിൽ ദലിത് വോട്ടർമാരുടെ ഏകീകരണം ഉദാഹരണമായി ആ നേതാവ് ചൂണ്ടിക്കാട്ടി.
ബിജെപിയുമായുള്ള സഖ്യമുപേക്ഷിച്ച തീരുമാനം സമീപഭാവിയിൽ, പ്രത്യേകിച്ച് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന വസ്തുതയെ അഭിമുഖീകരിക്കാൻ എഐഎഡിഎംകെ തയ്യാറെടുക്കുന്നതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു. “2024ൽ ബിജെപിയുമായി ചേർന്ന് മത്സരിച്ചാൽ ദലിത്, ന്യൂനപക്ഷ പിന്തുണ എന്നെന്നേക്കുമായി ഇല്ലാതാകും. 2026ലെ രാഷ്ട്രീയ നിലനിൽപ്പിനും വിജയത്തിനും അത്യന്താപേക്ഷിതമായ അടിത്തറ വീണ്ടെടുക്കാനുള്ള ഈ നീക്കം ഇപ്പോൾ ഞങ്ങളെ പ്രാപ്തരാക്കി,” എഐഎഡിഎംകെയുടെ പ്രാഥമിക ശ്രദ്ധ തമിഴ്‌നാട്ടിലായിരിക്കണമെന്ന് ഒരു നേതാവ് പറഞ്ഞു. "ഡൽഹിയിലെ രാഷ്ട്രീയം ഞങ്ങൾക്ക് രണ്ടാമത്തെ കാര്യം മാത്രമാണ്."
ബിജെപിയുമായുള്ള സഖ്യം മുതൽ, എഐഎഡിഎംകെയെ നിയന്ത്രിക്കുന്നത് ശക്തരായ വലിയ പാർട്ടിയാണെന്ന ധാരണയുമായുള്ള ബലപരീക്ഷണത്തിലായിരുന്നു. എഐഎഡിഎംകെയിലെ പിളർപ്പ്, വി കെ ശശികലയും മരുമകൻ ടിടിവി ദിനകരനും വേർപിരിഞ്ഞു, ഒ പനീർസെൽവവുമായുള്ള അധികാര തർക്കവും ബിജെപിക്ക് , എ ഐ എ ഡി എം കെയിൽ സ്വാധീനം ഉറപ്പിക്കാൻ വഴിയൊരുക്കി.
മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ ഇ പളനിസ്വാമി തനിക്ക് പാർട്ടിയിലുള്ള സ്വാധീനം ശക്തിപ്പെടുത്തിയിരിക്കുകയാണ്. ശശികല, ദിനകരൻ, കടുത്ത എതിരാളിയായ ഒ പനീർശെൽവം എന്നിവരെ എ ഐ എ ഡി എം കെയിലേക്ക് എടുക്കാനുള്ള ബിജെപിയുടെ സമ്മർദവും അദ്ദേഹം ചെറുത്തിരുന്നു.
ബി ജെ പി സഖ്യം അവസാനിപ്പിക്കുന്നതിൽ എഐഎഡിഎംകെ തീരുമാനത്തെ സ്വാധീനിച്ചിരുന്ന മറ്റൊരു ഘടകം ഡിഎംകെയെ എതിർക്കാൻ ദ്രാവിഡ ഇടം ഇനിയും നഷ്ടപ്പെടുമെന്ന ഭയമാകാം. ബി ജെ പിയുമായുള്ള ബന്ധം ആ മുന്നണിയിൽ എ ഐ എ ഡി എംകെയെ ദുർബലപ്പെടുത്തിയപ്പോഴും, ബി ജെ പി പ്രതിനിധീകരിക്കുന്ന എല്ലാത്തിനും എതിരായി ഉറച്ചുനിൽക്കുകയാണ് ഡി എംകെ.
അതിനാൽ, ബിജെപിയും എ ഐ എ ഡി എം കെയും തമ്മിലുള്ള ഭിന്നത ഡിഎംകെ വിരുദ്ധ വോട്ടുകളുടെ വിഭജനത്തിൽ കലാശിക്കുകയും അങ്ങനെ ഭരണകക്ഷിയായ ഡി എം കെ സഹായിക്കുകയും ചെയ്താലും, തങ്ങളുടെ പരമ്പരാഗത വോട്ട് ബാങ്ക് വീണ്ടെടുക്കാൻ കഴിഞ്ഞാൽ ദീർഘകാലാടിസ്ഥാനത്തിൽ അത് നേട്ടമുണ്ടാക്കുമെന്ന് എ ഐ എ ഡി എം കെ വിലയിരുത്തുന്നു.
ഇപ്പോൾ ഡിഎംകെയ്‌ക്കൊപ്പമുള്ള നിരവധി ചെറിയ ദ്രാവിഡ പാർട്ടികൾ ബിജെപി സഖ്യമില്ലാത്തിനാൽ തങ്ങൾക്കൊപ്പം വന്നേയ്ക്കാമെന്നും എഐഎഡിഎംകെ കണക്കുകൂട്ടുന്നു. നിലവിൽ ഡിഎംകെ സഖ്യകക്ഷികളായ ഇടതുപക്ഷ പാർട്ടികളും വിസികെയും എഐഎഡിഎംകെയുടെ മുൻകാല സഖ്യകക്ഷികളാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.