ബീഡ്: റോഡരികിൽ അപകടത്തിൽ പെട്ട ബൈക്കിനൊപ്പം കത്തിയെരിയുന്ന മനുഷ്യൻ, തിരിഞ്ഞു നോക്കാതെ വണ്ടിയോടിച്ച് പോകുന്ന മറ്റു യാത്രക്കാർ, മൊബൈൽ ഫോണിൽ വീഡിയോ എടുക്കാൻ വേണ്ടി ഏതാനും വഴിയാത്രക്കാർ മാത്രം വന്നു അപകടസ്ഥലത്തേക്ക്, എല്ലാവരും ഒന്നും സംഭവിക്കാത്ത മട്ടിൽ കടന്നു പോയി, ഒരു സഹായഹസ്തം പോലും നീട്ടാതെ. മനഃസാക്ഷി മരവിച്ച മനുഷ്യന്റെ ക്രൂതമായ നിസംഗതയുടെ നേർസാക്ഷ്യമാണ് പുറത്തു വന്നിരിക്കുന്ന വീഡിയോ.


കടപ്പാട്: എൻഡിടിവി

മഹാരാഷ്ട്രയിലെ ബീഡിലായിരുന്നു ബൈക്ക് യാത്രക്കാരന്റെ ദാരുണാന്ത്യം. രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. തീപിടിച്ച ബൈക്കിനടിയിൽ പെട്ടയാൾക്ക് എണീക്കാനായില്ല. ഇയാളും ബൈക്കിനോടൊപ്പം കത്തിയെരിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് എത്തിയപ്പോഴേക്കും ബൈക്കും യാത്രക്കാരനും പൂർണമായ കത്തിച്ചാന്പലായിരുന്നു. ബൈക്കിന്റെ നന്പർ പ്ലേറ്റും കത്തിയിരുന്നതിനാൽ മരിച്ചയാളെ ഇതു വരെ തിരിച്ചറിയാനായിട്ടില്ല. അപകടൽ പെട്ട രണ്ടാമത്തെ ആളും മരണപ്പെട്ടു. ആശുപത്രിയിലായിരുന്നു ഇയാളുടെ അന്ത്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ