Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

വര്‍ഗീയകലാപം നടന്ന ബഷീര്‍ഹട്ടിലെ മുസ്ലീംങ്ങള്‍ ഹിന്ദുക്കള്‍ക്കായ് പണം പിരിക്കുകയാണ്

വര്‍ഗീയ കലാപം നടന്ന ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബസീര്‍ഹട്ടില്‍ നിന്നും രവിക് ഭട്ടാചാര്യ നല്‍കുന്ന വിവരണം

Baduria: A burnt vehicle seen at a road after a communal riot at Baduria in North 24 Pargana district of West Bengal on Wednesday. PTI Photo (PTI7_5_2017_000228B)

ബഷീര്‍ഹട്ട് (പശ്ചിമ ബംഗാൾ): ബഷീര്‍ഹട്ടിലെ ത്രിമോഹിനിക്കടുത്ത് മുഹമ്മദ്‌ നൂര്‍ ഇസ്ലാം ഗജിക്കും അജയ് പാലിനും ചുറ്റുമായി ഒരു ചെറിയ ആള്‍കൂട്ടം കൂടിയിരിക്കുന്നു. ചൊവാഴ്ച നടന്ന വര്‍ഗീയ കലാപത്തില്‍ നശിപ്പിക്കുകയും കൊള്ള ചെയ്യപ്പെടുകയും ചെയ്ത അജയ് പാലിന്‍റെ പാന്‍-ബീഡി കടയ്ക്ക് മുന്നിലായാണവര്‍ കൂടി നില്‍ക്കുന്നത്. ഗജിയും മറ്റു ചില മുസ്ലീംങ്ങളും അജയ് പാലിനോട് സംസാരിക്കുകയാണ്. കടതുറക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ട് 2,000 രൂപ കൈയ്യില്‍ പിടിപ്പിക്കാന്‍ ശ്രമിക്കുന്നു.

സമൂഹ മാധ്യമത്തില്‍ വന്നൊരു പോസ്റ്റ്‌ വര്‍ഗീയ കലാപത്തിനു വഴിവെച്ച ബംഗാദേശ് അതിര്‍ത്തിയിലെ പര്‍ഗനാസില്‍ നിന്നുമുള്ള മുസ്ലീംങ്ങള്‍ ഇപ്പോള്‍ പണം സ്വരൂപിച്ചുകൊണ്ടിരിക്കുകയാണ്. കലാപത്തില്‍ കടകള്‍ നഷ്ടപ്പെട്ട, കച്ചവടം നഷ്ടപ്പെട്ട, വീടുകള്‍ തകര്‍ന്ന ഹിന്ദുക്കളായ അയല്‍വാസികള്‍ക്കായി. ബഷീര്‍ഹട്ടിലെ ഏതാണ്ട് നൂറുകണക്കിനു കടകളും വീടുകളുമാണ് കലാപത്തില്‍ തകര്‍ന്നത്.

“ബാബറി പള്ളി തകര്‍ന്നപ്പോഴും ഞങ്ങളുടെ പട്ടണത്തില്‍ സമാധാനം നിലനിന്നിരുന്നു. ചൊവാഴ്ച നടന്ന സംഭവം എന്തായാലും അത് നടക്കാന്‍ പാടില്ലാത്തതായിരുന്നു. പുറത്തുനിന്നു വന്ന ചിലരും ഞങ്ങളുടെ തന്നെ നാട്ടുകാരായ ചില ചെറുപ്പക്കാരെയുമാണ് അതിനു പഴിചാരേണ്ടത്. പക്ഷെ നമ്മള്‍ ഇപ്പോള്‍ ഞങ്ങളുടെ ഹിന്ദു അയല്‍വാസികള്‍ക്കായി പണം സ്വരൂപിക്കുകയാണ്. അവര്‍ക്കേറ്റ നഷ്ടം മറക്കുകയും എല്ലാം പുതുതായി തുടങ്ങുകയും വേണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ” ബഷീര്‍ഹട്ടില്‍ കച്ചവടം നടത്തുന്ന നൂര്‍ ഇസ്ലാം ഗജി പറഞ്ഞു.

“ചൊവാഴ്ച നൂറോളംപേര്‍ എന്‍റെ കടയിലേക്ക് വരികയും എല്ലാം നശിപ്പിക്കുകയും ചെയ്തു. അവര്‍ എല്ലാം കൊണ്ടുപോയി. എന്തിനുവേണ്ടിയാണ് എന്ന് എനിക്കറിയില്ല. ഏതാണ്ട് 15,000 രൂപയുടെ നഷ്ടമാണ് എനിക്കുണ്ടായത്. ഇപ്പോള്‍ എന്‍റെ അയല്‍വാസികളും മുസ്ലീം സുഹൃത്തുക്കളും കച്ചവടം പുനരാരംഭിക്കുന്നതിനായ് എനിക്ക് പണം വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്താണ് ചെയ്യേണ്ടത് എന്നു ഞാന്‍ ആലോചിച്ചു വരുന്നേയുള്ളൂ ” അജയ് പാല്‍ പറഞ്ഞു

അജയ് പാലിനെന്നപോലെ രുമ ഡേയ്ക്കും കച്ചവടം പുനരാരംഭിക്കുന്നതിനായി പ്രദേശത്തെ മുസീംങ്ങള്‍ 2,000 രൂപ വാഗ്‌ദാനം ചെയ്തിട്ടുണ്ട്. മസ്ജിദ്പാറ, ഭ്യാബ്ല, ചപറ തുടങ്ങി ബഷീര്‍ഹട്ടിലെ വിവിധ പ്രദേശങ്ങളിലെ മുസ്ലീംങ്ങള്‍ ഇപ്പോള്‍ പണം സ്വരൂപിച്ചുകൊണ്ടിരിക്കുകയാണ്. “നമ്മള്‍ എല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പരസ്പരം ബന്ധപ്പെട്ടു ജീവിക്കുന്നവരാണ്. എനിക്ക് ചെറുപ്പം മുതല്‍ അടുത്ത ബന്ധമുള്ള ഒരു ഹിന്ദു സുഹൃത്തുണ്ട്. കച്ചവടത്തില്‍ പങ്കാളിയായൊരു ഹിന്ദുവുമുണ്ട്. അവരോടൊക്കെ ഞങ്ങള്‍ പറഞ്ഞിരിക്കുന്നത് അവരുടെ കച്ചവടം പുനരാരംഭിക്കുന്നതിനും വീടുകള്‍ക്ക് പറ്റിയിട്ടുള്ള തകരാറുകള്‍ പരിഹരിക്കുന്നതിനും ഞങ്ങളാലാവുന്ന സഹായം ചെയ്യാം എന്നാണ്. അക്കാര്യത്തില്‍ ഞങ്ങള്‍ വാക്കുകൊടുത്തിട്ടുണ്ട്. ” മസ്ജിദ്പാറയിലെ ഇര്‍ഷാദ് അലി ഗാസി പറഞ്ഞു.

ചൊവാഴ്ച രാത്രി പ്രദേശത്ത് വിഹരിച്ച കലാപകാരികളില്‍ നിന്നും ബിനയ് പാലും കുടുംബവും രക്ഷപ്പെടുന്നത് ബാല്യകാല സുഹൃത്തായ ഇര്‍ഷാദ് കാരണം മാത്രമാണ്. “എല്ലാരും എന്നോട് പറഞ്ഞത് വീടുപേക്ഷിച്ച് ഓടി രക്ഷപ്പെടാനാണ്. ഞാന്‍ ഉടന്‍ തന്നെ ഇര്‍ഷാദിനെ വിളിച്ചു. ഇര്‍ഷാദ് ഉടനടി എന്‍റെ വീട്ടില്‍ എത്തിചേരുകയും ഞങ്ങള്‍ സുരക്ഷിതരാണ്‌ എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. രണ്ടു കുട്ടികളും ഭാര്യയുമായി കഴിയുന്ന ബിനയ് പറഞ്ഞു.

“ഇതൊരു വെറും വാഗ്‌ദാനമല്ല. ഞങ്ങള്‍ പ്രദേശത്തെ കച്ചവടക്കാരെ അറിയിച്ചിരിക്കുന്നത് അവര്‍ക്ക് വന്ന നഷ്ടം എത്രത്തോളം ആയാലും അത് നികത്തും എന്നാണ്. രണ്ട് ലക്ഷം ആയിക്കോട്ടെ അഞ്ചു ലക്ഷമായിക്കോട്ടെ, പണം മറച്ചുകൊണ്ടോ സ്വരൂപിച്ചു കൊണ്ടോ നഷ്ടങ്ങള്‍ നികത്താന്‍ ഞങ്ങള്‍ തയ്യാറാണ്. സംഭാവിച്ച കാര്യങ്ങള്‍ എന്തായാലും സംഭവിച്ചു കഴിഞ്ഞു. അതിനെകുറിച്ച് ആലോചിച്ച് ദുഃഖിച്ചിട്ട് ഇനി കാര്യമില്ല. ബഷീര്‍ഹട്ടിന്‍റെ പാരമ്പര്യത്തിനു ക്ഷതമേറ്റിട്ടുണ്ട്. മുമ്പ് ഒരിക്കല്‍പോലും സംഭവിക്കാത്തത് പോലെ” ഇര്‍ഷാദ് പറഞ്ഞു.

കച്ചവടസ്ഥാപനങ്ങളും സ്കൂളുകളും കോളജുകളും അടഞ്ഞുകിടക്കുന്നു, എങ്ങും പൊലീസും സുരക്ഷാഭാടന്മാരും. വ്യാഴാഴ്ച മുതല്‍ ബഷീര്‍ഹട്ട് പൂര്‍ണ ശാന്തമാണ്. രണ്ട് സമാധാന യോഗങ്ങള്‍ നടക്കുകയും അതില്‍ ഇരു സമുദായങ്ങളിലേയും നേതാക്കള്‍ പങ്കെടുക്കുകയും ചെയ്തു,

” ഹിന്ദുക്കളും മുസ്ലീംങ്ങളും അടങ്ങുന്ന സംയുക്ത സംഘം രാത്രി പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ മാത്രമല്ല, ആരാധനാലയങ്ങള്‍ക്കും അവരുടെ സംരക്ഷണം ഉണ്ടാവും. പുറത്തുനിന്നുള്ള ഒരാളെയും പ്രദേശത്ത് അടുപ്പിക്കില്ല. ഇരു സമുദായങ്ങളില്‍ നിന്നുമുള്ള അന്യദേശക്കാര്‍ കലാപത്തില്‍ ഒരു വലിയ പങ്കുവഹിച്ചിട്ടുണ്ട്. ” ബഷീര്‍ഹട്ടിലെ പതിനാലാം വാര്‍ഡ്‌ അംഗമായ ബാബു ഗാജി പറഞ്ഞു.

കലാപം വ്യാപിക്കുമ്പോള്‍ പൊലീസ് നോക്കുകുത്തിയാവുകയായിരുന്നു എന്നാണ് ഹിന്ദുക്കളും മുസ്ലീംങ്ങളും ഒരുപോലെ ആരോപിക്കുന്നത്.

“നൂറുകണക്കിനുപേര്‍ ഞങ്ങളുടെ ദേശത്തെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങള്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നു. അവര്‍ വന്നില്ല എന്നതിനാലാണ് ഞങ്ങള്‍ക്ക് സ്വയം പ്രതിരോധത്തിനായ് ഇറങ്ങേണ്ടി വന്നത്. ആയിരക്കണക്കിനു വരുന്ന ഞങ്ങളുടെ സ്ത്രീകള്‍ തെരുവിലിറങ്ങുകയും ആക്രമത്തെ നിഷ്പ്രഭമാക്കുകയും ചെയ്തു. പിന്നീട് പൊലീസ് ഞങ്ങളുടെ നേര്‍ക്കാണ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. മന്ദിപാറയിലെ ശ്യാംലാല്‍ ബിശ്വാസ് പറഞ്ഞു. “എന്‍റെ ഫാര്‍മസി മുഴുവനായും കത്തിയെരിഞ്ഞു. ചരക്കുസേവന നികുതിക്കായ് എടുത്തുവച്ച എല്ലാ കടലാസുകളും കത്തിനശിച്ചു. എന്തിനു, പണം പോലും കത്തിപ്പോയി” ഹാജി മുഹമ്മദ്‌ അലി ഗാജി പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: In riot hit basirhat muslims pool money to help hindu neighbours

Next Story
ഒറ്റനികുതിക്ക് കീഴില്‍ പൊളളുന്ന ചുംബനങ്ങള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express