പൂണെ: പശുക്കളെ കടത്തുകയാണെന്ന് ആരോപിച്ച് ടെമ്പോ തടഞ്ഞ ഗോ രക്ഷകരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. ശനിയാഴ്ച്ച വൈകിട്ടോടെ അഹമ്മദ് നഗര്‍ ജില്ലയില്‍ ഷ്രിംഗോഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവമുണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെ പൊലീസിനൊപ്പമെത്തിയ ഗോരക്ഷകര്‍ വണ്ടി തടയുകയും വാഹനത്തിലുണ്ടായിരുന്ന 12-ഓളം കന്നുകാലികളെ മാറ്റുകയും ചെയ്തു.

ആ​ക്ര​മ​ണ​ത്തി​നു തൊ​ട്ടു​മു​ന്പ് പ​ശു​ക്ക​ളു​മാ​യി പോ​യ ടെം​പോ വാ​ൻ ത​ട​ഞ്ഞ് ഗോ​ര​ക്ഷ​ക​ർ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഗോ​ര​ക്ഷ​ക​ർ​ക്കു നേ​ർ​ക്ക് തി​രി​ച്ച​ടി​യു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി ഗോ​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്കേ​റ്റു.

പോ​ലീ​സി​നൊ​പ്പ​മാ​ണ് ഗോ​ര​ക്ഷ​ക​ർ പ​ശു​വു​മാ​യി പോ​യ വാ​ഹ​നം ത​ട​ഞ്ഞ​ത്. തി​രി​ച്ച​ടി ല​ഭി​ച്ച​തി​നു പി​ന്നാ​ലെ ഗോ​ര​ക്ഷ​ക​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ​ശു​വു​മാ​യി പോ​യ വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​യാ​യ വാ​ഹി​ദ് ഷെ​യ്കി​നെ​യും ഡ്രൈ​വ​ർ രാ​ജു ഫ​ത്രു​ഭാ​യ് ഷെ​യ്കി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ശി​വ​ശ​ങ്ക​ർ രാ​ജേ​ന്ദ്ര സ്വാ​മി എ​ന്ന​യാ​ളാ​ണ് എ​ല്ലാ ശ​നി​യാ​ഴ്ച​യും ഷ്രി​ഗോ​ഡ താ​ലൂ​ക്കി​ൽ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത പ​ശു വ്യാ​പാ​ര​ത്തെ സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. അ​ഖി​ല ഭാ​ര​തീ​യ കൃ​ഷി ഗോ​സേ​വാ സം​ഘി​ലെ അം​ഗ​മാ​ണ് താ​നെ​ന്നും ത​നി​ക്ക് ഗോ​ര​ക്ഷാ പ്ര​മു​ഖ് പ​ദ​വി​യു​ണ്ടെ​ന്നും ഇ​യാ​ൾ വാ​ദി​ക്കു​ന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ