Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ജിഎസ്ടി എന്നത് ‘ഗബ്ബര്‍ സിംഗ് ടാക്സ്’; കേന്ദ്രത്തിലേക്ക് അമ്പ് തൊടുത്തുവിട്ട് രാഹുല്‍ ഗാന്ധി

മോദിക്ക് ഗുജറാത്തിന്റെ ശബ്ദം വിലയ്ക്ക് വാങ്ങാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി

ഗാന്ധിനഗര്‍: പാര്‍ട്ടിയില്‍ ചേരാന്‍ കൈക്കൂലി നല്‍കിയതും ഗുജറാത്തിന്റെ സമ്പദ്‍വ്യവസ്ഥ തകര്‍ന്നതും ചൂണ്ടിക്കാട്ടി ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്ത് പിടിക്കാന്‍ പിന്നോക്ക സമുദായ വിഭാഗത്തിലെ നേതാവ് അല്‍പേഷ് താക്കൂര്‍, ഹര്‍ദ്ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി തുടങ്ങിയവരുടെ പിന്തുണ നിര്‍ണായകമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഗാന്ധിനഗറില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹര്‍ദ്ദിക്, ജിഗ്നേഷ്, അല്‍പേഷ് എന്നിവര്‍ക്ക് മിണ്ടാതിരിക്കാന്‍ കഴിയില്ല, അവരുടെ ഹൃദയം അവരെ അതിന് സമ്മതിക്കില്ല. ഒരു ഗുജറാത്തുകാരനും മിണ്ടാതിരിക്കാന്‍ കഴിയില്ല. മോദിജി, നിങ്ങള്‍ക്ക് ഈ ശബ്ദങ്ങള്‍ വിലയ്ക്ക് വാങ്ങാന്‍ കഴിയില്ല. ഈ ലോകം മുഴുവനുളള പണം കൊണ്ടും നിങ്ങള്‍ക്ക് അതിന് സാധിക്കില്ല’, രാഹുല്‍ പറഞ്ഞു.

പട്ടേലുമാരുടെ നേതാവിന് ബിജെപി ഒരു കോടി രൂപ വാഗ്ദാനം ചെയ്യുകയും 10 ലക്ഷം രൂപ കൈമാറുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുലിന്റെ വിമര്‍ശനം. ചരക്കുസേവന നികുതിയേയും നോട്ട് നിരോധനത്തേയും രാഹുല്‍ രൂക്ഷമായി വമര്‍ശിച്ചു.

‘ചെറുകിട കടക്കാരേയും വ്യാപാരികളേയും ജിഎസ്ടി തകര്‍ത്തു കളഞ്ഞു. ജിഎസ്ടി ഗബ്ബര്‍ സിംഗ് ടാക്സാണ്. നവംബര്‍ 8ന് എന്താണ് സംഭവിച്ചത്. പെട്ടെന്ന് ടിവിക്ക് മുമ്പില്‍ വന്ന് മോദി പറയുന്നു എനിക്ക് 500, 1000 നോട്ടുകള്‍ ഇഷ്ടമല്ലെന്ന്. അത്കൊണ്ട് ഞാനിത് പിന്‍വലിക്കുകയാണെന്ന്. അതിലൂടെ ഈ രാജ്യത്തെ മുഴുവനുമാണ് അദ്ദേഹം ആക്രമിച്ചത്’, രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: In poll bound gujarat rahul gandhi goes full throttle against pm modi terms gst as gabbar singh tax

Next Story
കലാപത്തീയില്‍ പൊളളിയ സിറിയന്‍ ബാല്യങ്ങള്‍; നിങ്ങളുടെ ഉറക്കം കെടുത്തും ഈ ദൃശ്യങ്ങള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com