scorecardresearch

ന്യൂനപക്ഷങ്ങളെ ആക്രമിച്ചാൽ കടുത്തനടപടി: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

പാകിസ്ഥാനിലെ ന്യൂനപക്ഷവും തുല്യ പൗരന്മാരാണെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി.

പാകിസ്ഥാനിലെ ന്യൂനപക്ഷവും തുല്യ പൗരന്മാരാണെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി.

author-image
WebDesk
New Update
Imran Khan on RSS, ആർഎസ്എസിനെതിരെ ഇമ്രാൻ ഖാൻ, RSS on Imran Khan, ഇമ്രാൻ ഖാനെതിരെ ആർഎസ്എസ്, Rashtriya Swayam Sevak, Imran Khan at UNGA, PM Modi at UNGA, UNGA, United Nations General Assembly, Imran Khan UNGA speech, PM Modi UNGA speech, India news, Indian Express, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: ഡൽഹി കലാപത്തിൽ മരണസംഖ്യ ഉയരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യൻ സർക്കാർ രാജ്യത്തെ 20 കോടി വരുന്ന മുസ്ലീങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ഇമ്രാൻ ആരോപിച്ചു.

Advertisment

"നൂറ് കോടിയിലേറെ ജനസംഖ്യയുള്ള ഒരു ആണവ രാഷ്ട്രത്തെ നാസികളിൽ നിന്ന് ഊർജം ഉൾക്കൊണ്ട ആർഎസ്എസ്സിന്റെ ആശയം പിടിച്ചടക്കുന്ന കാഴ്ചയാണ് ഇന്ന് ഇന്ത്യയിൽ നമ്മൾ കാണുന്നത്. എപ്പോഴൊക്കെ വെറുപ്പിലൂന്നിയ വിവേചനത്തിന്റെ രാഷ്ട്രീയം വളരുന്നുവോ അപ്പോഴൊക്കെ നമ്മൾ രക്തച്ചൊരിച്ചിൽ സംഭവിക്കും" എന്നാണ് ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സാഹചര്യത്തിൽ, “ഭൂതം കുപ്പിക്ക് പുറത്താണ്” എന്നും “രക്തച്ചൊരിച്ചിൽ കൂടുകയേ ഉള്ളൂ,” എന്നും ഇമ്രാൻ പറഞ്ഞിരുന്നു.

Advertisment

"ഞാൻ കഴിഞ്ഞ വർഷം ഐക്യരാഷ്ട്രസഭയിൽ പ്രവചിച്ച കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 'കുപ്പിയിലെ ഭൂതം പുറത്തു ചാടിയിരിക്കുന്നു. ഇനി രക്തച്ചൊരിച്ചിൽ കൂടുകയേയുള്ളൂ. കശ്‌മീർ അതിന്റെ തുടക്കമായിരുന്നു. ഇപ്പോൾ 20 കോടി വരുന്ന ഇന്ത്യൻ മുസ്ലീങ്ങളെയാണ് അത് ലക്ഷ്യമിടുന്നത്. ലോക രാഷ്ട്രങ്ങൾ എത്രയും വേഗം ഇടപെടണ"മെന്നും ഇമ്രാൻ അഭ്യർഥിച്ചു.

"മുസ്‌ലിം ഇതരരായ പൗരന്മാരെയോ അവരുടെ ആരാധനാലയങ്ങളെയോ ആക്രമിക്കാൻ ആരെങ്കിലും ലക്ഷ്യമിട്ടാൽ അവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. പാകിസ്ഥാനിലെ ന്യൂനപക്ഷവും തുല്യ പൗരന്മാരാണ്," പാക് പ്രധാനമന്ത്രി വ്യക്തമാക്കി.

Read in English: In our country, minorities are equal: Imran Khan on Delhi violence

Imran Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: