Latest News
ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി, സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

ഊട്ടിയിലൊരു വ്യത്യസ്ത നഴ്‌സറി;  ഇവിടെ പുനരുജ്ജീവിപ്പിക്കുന്നതു നാടന്‍ സസ്യങ്ങളും പുല്ലുകളും

12 തരം പുല്ല്, ആറ് തരം കുറിഞ്ഞി, 75 തദ്ദേശീയ സസ്യങ്ങള്‍ എന്നിവയാണ് ഗോഡ്‌വിന്‍ വസന്തിന്റെ നഴ്സറിയിൽ വളർത്തുന്നത്

Ooty, ഊട്ടി, nursery for grass and native plants, നാടന്‍ സസ്യങ്ങൾക്കും പുല്ലുകൾക്കുമായി നഴ്സറി, strobilanthes, kurunji, കുറിഞ്ഞി, Godwin Vasanth, ഗോഡ്‌വിന്‍ വസന്ത്, Shola forest, ചോല വനം, Toda tribes, തോഡ ഗോത്രവർഗം, Eriochrysis Rangacharii, എറിയോക്രിസിസ് രംഗചാരി, ie malayalam,  ഐഇ മലയാളം, indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം

ഉദഗമണ്ഡലം: ”പട്ടണത്തിനു നടുവില്‍ എന്തിനു പുല്ല് വളര്‍ത്തണം?” ഊട്ടി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഗോഡ്‌വിന്‍ വസന്ത് കുറച്ച് വര്‍ഷങ്ങളായി വളരെയധികം കേള്‍ക്കുന്ന ഒരു ചോദ്യമാണിത്. കാലിത്തീറ്റയായി ഉപയോഗിക്കുന്ന 12 തരം പുല്ല്, ആറ് തരം കുറിഞ്ഞി, 75 തദ്ദേശീയ സസ്യങ്ങള്‍ എന്നിവ തന്റെ നഴ്‌സറിയില്‍ വളര്‍ത്തുന്നത് എന്തുകൊണ്ടാണെന്ന കാര്യത്തില്‍ അദ്ദേഹത്തിനു വ്യക്തതയുണ്ട്.

”ദക്ഷിണേന്ത്യയില്‍ അണ്ണാമല, നീലഗിരി, കൊടൈക്കനാല്‍, മൂന്നാര്‍ എന്നിവിടങ്ങളിലെ പുല്‍മേടുകളും ചോലവന തുണ്ടുഭൂമികളും കാണാന്‍ കഴിയും. എന്നാല്‍ തുണ്ടുഭൂമികളുടെ വിസ്തൃതി താരതമ്യേന വളരെ ചെറുതാണ്. നാം നിരവധി സംരംഭങ്ങള്‍ ആരംഭിച്ചു, പക്ഷേ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ശരിയായ രീതിശാസ്ത്രങ്ങള്‍ പ്രയോഗിച്ചത്,” തദ്ദേശീയ സസ്യങ്ങള്‍ക്കും പുല്ലുകള്‍ക്കുമായി നഴ്‌സറി സ്ഥാപിച്ച വസന്ത് പറയുന്നു.

ദക്ഷിണേന്ത്യയിലും ശ്രീലങ്കയുടെ ചില ഭാഗങ്ങളിലും മാത്രമാണ് ചോല വനങ്ങള്‍ കാണാന്‍ കഴിയുന്നത്.

”കൊളോണിയല്‍ കാലഘട്ടത്തിനുമുമ്പ്, നീലഗിരിയില്‍നെിറയെ പുല്‍മേടുകളും ചോല വനങ്ങളുമുണ്ടായിരുന്നു. അധിനിവേശസസ്യങ്ങളുടെ കടന്നുവരവിന്റെ ഫലമായി 150 വര്‍ഷങ്ങള്‍ക്കിപ്പുറം നീലഗിരിയില്‍ കുറച്ച് തദ്ദേശീയ ചോലവനങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതേസമയം പുല്‍മേടുകളില്‍ ഭൂരിഭാഗവും മനുഷ്യരുടെ ആവാസ വ്യവസ്ഥകളിലേക്കും നാണ്യവിളകള്‍ക്കായി എസ്റ്റേറ്റുകളിലേക്കും പരിവര്‍ത്തനം ചെയ്യപ്പെട്ടു,”വസന്ത് വിലപിക്കുന്നു.

ഊട്ടിയിലെ ഏക പുല്‍മേട് നഴ്‌സറി ഗോഡ്‌വിന്‍ വസന്തിന്റേതാണ്. തദ്ദേശീയ സസ്യങ്ങള്‍ വളര്‍ത്തുന്നതിനു പുറമേ വസന്ത് വനം വകുപ്പിനും സ്വകാര്യ സംഘടനകള്‍ക്കും വിദഗ്‌ധോപദേശം നല്‍കുകയും ചെയ്യുന്നു. സ്‌കൂളുകള്‍, കോളജുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവയ്ക്ക് തദ്ദേശീയ ഇനം കുറ്റിച്ചെടികളും ചെടികളും പുല്ലുകളും അദ്ദേഹം നല്‍കുന്നു.

”ഈ ആശയം കര്‍ഷകരിലെത്തിക്കുക എന്നതാണ് യഥാര്‍ത്ഥ ബുദ്ധിമുട്ട്. ചായ, കാപ്പി തുടങ്ങിയ വാണിജ്യ സസ്യങ്ങളെ പോലെ കര്‍ഷകര്‍ ചോല മരങ്ങളെയും പുല്ലുകളെയും കാണുന്നില്ല,”വസന്ത് കൂട്ടിച്ചേര്‍ത്തു. മദ്രാസ് ഹൈക്കോടതി രൂപീകരിച്ച അധിനിവേശ സസ്യങ്ങളുടെ കൈകാര്യം സംബന്ധിച്ച വിദഗ്ദ്ധ സമിതി അംഗമാണ് വസന്ത്. 300 ഏക്കറിലേറെ ഭൂമി ചോല വനങ്ങളിലേക്കും പുല്‍മേടുകളിലേക്കും തിരികെ എത്തിക്കാനുള്ള പദ്ധതികളിലും വസന്ത് ഭാഗമായിട്ടുണ്ട്.

മേഖലയിലെ തോഡ ഗോത്രവര്‍ഗക്കാര്‍ ഒരു കാലത്ത് അവരുടെ ഉപജീവനത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കുമായി പുല്‍മേടുകളെയും ചോല വനങ്ങളെയും ആശ്രയിച്ചിരുന്നു. ഈ ഉയര്‍ന്ന കുന്നിന്‍ മേച്ചില്‍ സമൂഹം, പുല്‍മേടുകളില്‍ മാത്രം അവരുടെ കന്നുകാലികളെ എരുമകളെ മേയാന്‍ വിടുകയും നീലഗിരിയുടെ കടുത്ത കാലാവസ്ഥയെ നേരിടാന്‍ കഴിയുന്ന പുല്ലുകള്‍ ഉപയോഗിച്ച് വീടുകളും ക്ഷേത്രങ്ങളും നിര്‍മിക്കുകയും ചെയ്തു.

”ഇപ്പോള്‍ എറിയോക്രിസിസ് രംഗചാരി പുല്‍മേടുകള്‍ എവിടെയും ഇല്ല. ക്ഷേത്രം പുതുക്കിപ്പണിയാന്‍ ആവശ്യമായ പുല്ല് കണ്ടെത്താന്‍ ഗോത്രവര്‍ഗക്കാർക്ക് ഏറെ പണിപ്പെടേണ്ടതുണ്ട്,” ഗോത്രവര്‍ഗക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന വസന്ത് പറയുന്നു.

  • തയാറാക്കിയത്: നിത്യ പാണ്ഡ്യൻ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: In ooty a nursery for grasses and shola trees

Next Story
വിശപ്പിനുമേൽ കച്ചവടം അനുവദിക്കില്ല; താങ്ങുവില ഉറപ്പുനൽകുന്ന നിയമം കൊണ്ടുവരണമെന്ന് രാകേഷ് ടികായത്Rakesh Tikait, രാകേഷ് ടികായത്, Narendra Modi, കാർഷിക നിയമ, Rakesh Tikait news, farmers protest, farm laws, Rajya Sabha, Rajya Sabha news, farmers protest news, Indian Express news
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express