വിദ്യാർത്ഥികളെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച അധ്യാപകൻ വീഡിയോയിൽ കുടുങ്ങി

വിഡിയോയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ കൊണ്ട് ക്ലാസ് റൂമില്‍വച്ച് മസാജ് ചെയ്യിക്കുന്നതു കാണാം.

Odisha, Teacher

ബരിപാട: ഒഡീഷയിലെ സ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് മസാജ് ചെയ്യിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലാണ് ഈ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ഒഡീഷയിലെ കലമാഗഡിയയിലെ യുജിഎംഇ സ്‌കൂളിലെ അധ്യാപകനാണ് കുട്ടികളെ കൊണ്ട് മസാജ് ചെയ്യിച്ചത്.

സംഭവം പുറത്തറിഞ്ഞതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്‌കൂള്‍ ഹോസ്റ്റലിന്റെ കൂടി ചുമതലയുള്ള രബീന്ദ്ര കുമാര്‍ ബെഹ്റ എന്ന അധ്യാപകനാണ് കുരുക്കിലായിരിക്കുന്നത്. വിഡിയോയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ കൊണ്ട് ക്ലാസ് റൂമിൽവച്ച് മസാജ് ചെയ്യിക്കുന്നതു കാണാം. വേറേയും രണ്ട് വിഡിയോകള്‍ പുറത്തായിട്ടുണ്ട്. ഇതില്‍ കുട്ടികള്‍ വിറക് കൊണ്ടു വരുന്നതും ഭക്ഷണം പാകം ചെയ്യുന്നതും തറ വൃത്തിയാക്കുന്നതുമൊക്കെ കാണാം.

ജില്ലാ ക്ഷേമവകുപ്പിന് കീഴിലുള്ളതാണ് ഹോസ്റ്റല്‍. സംഭവത്തെ കുറിച്ച് ജില്ലാ കലക്ടറോട് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് ജില്ലാ ക്ഷേമ വകുപ്പ് ഓഫീസര്‍ ക്രുപസിന്ധു ബെഹ്റ ഉത്തരവിട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: In odisha school students massaging teacher

Next Story
“ഇന്ത്യയുടെ വിദേശ നയം ഇന്ന് വെറും കാട്ടിക്കൂട്ടലുകളും കെട്ടിപ്പിടുത്തവും മാത്രം”: മണിശങ്കർ അയ്യർmani shankar ayier on modi
The moderation of comments is automated and not cleared manually by malayalam.indianexpress.com