/indian-express-malayalam/media/media_files/uploads/2018/11/rahul-gandhi-759.jpg)
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തിൽ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിയുടെ ഇന്ത്യയിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്ക് ഗൂഢ ശക്തിയുണ്ടെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.
"കോൺഗ്രസ് പ്രവർത്തകരെ, നിങ്ങൾ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണ്.
മധ്യപ്രദേശിൽ തിരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വിചിത്രമായാണ് പെരുമാറിയത്.
ചിലര്‍ ബസ് തട്ടിയെടുക്കുകയും രണ്ട് ദിവസത്തേക്ക് അപ്രത്യക്ഷരാവുകയും ചെയ്തു. മറ്റുചിലരെ ഹോട്ടലില്‍ മദ്യപിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തി.
മോദിയുടെ ഇന്ത്യയില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് ഗൂഢ ശക്തികളാണുള്ളത്"
Congress party workers, it’s time to be vigilant.
In MP, EVMs behaved strangely after polling:
Some stole a school bus and vanished for 2 days. Others slipped away & were found drinking in a hotel.
In Modi’s India, the EVMs have mysterious powers.
Stay alert! pic.twitter.com/dhNeraAfxa— Rahul Gandhi (@RahulGandhi) December 7, 2018
മധ്യപ്രദേശ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ കിലോമീറ്ററുകൾ മാത്രം ദൂരെയുളള സൂക്ഷിപ്പ് കേന്ദ്രത്തിലെത്തിയത് 48 മണിക്കൂർ സമയമെടുത്താണ്. തിരഞ്ഞെടുപ്പിൽ വൻ അട്ടിമറി നടന്നെന്ന് ആരോപിച്ച് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വോട്ടിങ് മെഷീനുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ബിജെപി നേതാവും ആഭ്യന്തര മന്ത്രിയുമായ ഭൂപേന്ദ്ര സിങിന്റെ ഹോട്ടലിൽ തങ്ങിയെന്നാണ് ആരോപണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.