ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സു​പ്ര​ധാ​ന അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ സി​ബി​ഐ​ക്കു​ള്ളി​ലെ അ​ധി​കാ​ര​ത്ത​ർ​ക്ക​വും ത​മ്മി​ല​ടി​യും രൂ​ക്ഷ​മാ​യ​തിനു പിന്നാലെ സിബിഐ തലപ്പത്ത് വൻ അഴിച്ചുപണി. സിബിഐ ഡയറക്ടർ അലോക് കുമാർ വർമ്മയെ തൽസ്ഥാനത്തു നിന്ന് മാറ്റി. എം.നാഗേശ്വര റാവുവിന് ആണ് താത്കാലിക ചുമതല. സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരെയും നടപടിയെടുത്തു. അസ്താനയോട് അവധിയിൽ പോകാനാണ് നിർദ്ദേശം. ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രി വിളിച്ചു ചേർത്ത പ്രത്യേക യോഗത്തിന്‍റേതാണ് തീരുമാനം. ഇതിന് പിന്നാലെ അര്‍ദ്ധരാത്രിയോടെയാണ് നടപടി എടുത്തത്.

നിലവില്‍ സിബിഐ ജോയിന്റ് ഡയറക്ടറായ റാവുവിന് ചുമതല കൈമാറാന്‍ മന്ത്രിസഭാ നിയമന കമ്മിറ്റി തീരുമാനിച്ചതായി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് രാകേഷ് അസ്താന നൽകിയ ഹർജി തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും. സിബിഐ ഡയറക്ടർ അലോക് കുമാർ വർമ്മയിൽ നിന്നും ജോയിന്റ് ഡയറക്ടർ എ.കെ.ശർമ്മയിൽ നിന്നും ഹൈക്കോടതി പ്രതികരണം തേടിയിട്ടുണ്ട്.

അസ്താനയെ തിങ്കളാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. കേസിൽ അന്വേഷണം തുടരാം. കേസിലെ മൊബൈൽ ഫോൺ ഉൾപ്പടെയുള്ള ഇലക്ട്രോണിക് രേഖകൾ സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു. അതിനിടെ അറസ്റ്റിലായ ദേവന്ദർകുമാറിനെ ഏഴുദിവസത്തെ സിബിഐ കസ്റ്റഡിയിൽ കോടതി വിട്ടു. ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡിൽ നിരവധി രേഖകൾ ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുന്ന റാക്കറ്റിന്റെ ഭാഗമാണ് ദേവേന്ദറെന്നും സിബിഐ വാദിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ